രാജ്ഞി ക്ഷീണിത! പ്രിയപ്പെട്ട നായക്കുട്ടികളെ നടക്കാന്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ 95-കാരി; ആറ് മാസത്തോളമായി ഇതാണ് സ്ഥിതി; ഇനിയൊരിക്കലും ആരോഗ്യം വീണ്ടെടുക്കില്ലെന്ന് ആശങ്ക

രാജ്ഞി ക്ഷീണിത! പ്രിയപ്പെട്ട നായക്കുട്ടികളെ നടക്കാന്‍ കൊണ്ടുപോകാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ 95-കാരി; ആറ് മാസത്തോളമായി ഇതാണ് സ്ഥിതി; ഇനിയൊരിക്കലും ആരോഗ്യം വീണ്ടെടുക്കില്ലെന്ന് ആശങ്ക

രാജ്ഞിയുടെ ആരോഗ്യനില അത്ര സുഖകരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ക്ഷീണവും, അനാരോഗ്യവും മൂലം രാജ്ഞിക്ക് തന്റെ പ്രിയപ്പെട്ട നായക്കുട്ടികളെ നടക്കാന്‍ കൊണ്ടുപോകാന്‍ പോലും കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡ്‌സര്‍ കാസിലില്‍ ആറ് മാസത്തോളമായി പുറത്തിറങ്ങാതെ കഴിയുന്ന രാജ്ഞി തല്‍സ്ഥിതിയില്‍ തന്നെ ബാക്കി കാലം തീര്‍ക്കുമെന്നാണ് ആശങ്ക ഉയരുന്നത്.


കോമണ്‍വെല്‍ത്ത് ഡേ സര്‍വ്വീസില്‍ നിന്നും രാജ്ഞി പിന്‍മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 95-കാരിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നത്. വിന്‍ഡ്‌സറില്‍ നിന്നും ലണ്ടനിലേക്ക് യാത്ര ചെയ്യുന്നതും, ഒരു മണിക്കൂറോളം പരിപാടിയില്‍ പങ്കെടുക്കുന്നതും രാജ്ഞിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കൊട്ടാര ജീവനക്കാര്‍ ആശങ്കപ്പെട്ടതിന് പിന്നാലെയാണ് പിന്‍വാങ്ങല്‍.

ജീവിതകാലത്ത് 30 കോര്‍ഗികളെയാണ് രാജ്ഞി വളര്‍ത്തിയത്. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ മരണത്തോടെ നായകളിലാണ് അവര്‍ ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം രാജ്ഞി വളര്‍ത്തുനായകളുമായി നടക്കാന്‍ പോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പുറമെ കഴിഞ്ഞ മാസം രാജ്ഞിക്ക് കോവിഡും പിടിപെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ കുതിരയെ ഓടിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മദ്യം ഉപേക്ഷിക്കാനും ഡോക്ടര്‍മാര്‍ രാജ്ഞിയെ ഉപദേശിച്ചിരുന്നു.
Other News in this category



4malayalees Recommends