ഉക്രെയിനില്‍ യുദ്ധം നീണ്ടാല്‍ പണി ബ്രിട്ടനിലെ സാധാരണക്കാര്‍ക്ക്? പണപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചടി; ബില്ലുകള്‍ 10 ശതമാനം കൂടി ഉയരും; നികുതി കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍

ഉക്രെയിനില്‍ യുദ്ധം നീണ്ടാല്‍ പണി ബ്രിട്ടനിലെ സാധാരണക്കാര്‍ക്ക്? പണപ്പെരുപ്പം വീണ്ടും മുകളിലേക്ക് നീങ്ങുമ്പോള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തിരിച്ചടി; ബില്ലുകള്‍ 10 ശതമാനം കൂടി ഉയരും; നികുതി കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍

അടുത്ത ആഴ്ച ചാന്‍സലര്‍ ഋഷി സുനാക് സ്പ്രിംഗ് സ്റ്റേറ്റ്‌മെന്റ് നടത്തുമ്പോള്‍ നികുതികള്‍ വെട്ടിക്കുറയ്ക്കില്ലെന്ന് സമ്മതിച്ച് മന്ത്രിമാര്‍. അതേസമയം നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന റദ്ദാക്കണമെന്ന ആവശ്യത്തിന് ഊര്‍ജ്ജമേകി മുന്‍ പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൗണും ഈ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്ഥാപനങ്ങളെയും, ജോലിക്കാരെയും ബാധിക്കുന്ന വര്‍ദ്ധന പിന്‍വലിച്ചില്ലെങ്കില്‍ ഋഷി സുനാകും, കണ്‍സര്‍വേറ്റീവുകളും 'കനത്ത വില' നല്‍കേണ്ടി വരുമെന്ന് ബ്രൗണ്‍ വ്യക്തമാക്കി.


ഉക്രെയിനില്‍ നടക്കുന്ന യുദ്ധം ചെലവുകള്‍ ഉയര്‍ത്തുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് റദ്ദാക്കനും, ഭവനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ നിന്നും വാറ്റ് ഒഴിവാക്കാനും, ഇന്ധന ഡ്യൂട്ടി കുറയ്ക്കാനുമുള്ള ആവശ്യങ്ങള്‍ ശക്തമാകുകയാണ്. എന്നാല്‍ നികുതി വെട്ടിക്കുറയ്ക്കല്‍ ഇപ്പോള്‍ സംഭവിക്കാന്‍ ഇടയില്ലെന്ന് മൈക്കിള്‍ ഗോവ് തന്നെ സമ്മതിച്ചു.

താഴ്ന്ന ബാന്‍ഡുകളില്‍ പെട്ട ജനങ്ങളുടെ കൗണ്‍സില്‍ ടാക്‌സ് കുറയ്ക്കുകയാണ് വേണ്ടതെന്ന് ഗോവ് പറഞ്ഞു. കുറഞ്ഞ വരുമാനത്തിലുള്ളവര്‍ക്ക് പരമാവധി പിന്തുണ നല്‍കാനാണ് ശ്രമം. നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്‍വാങ്ങാന്‍ തയ്യാറല്ലെന്നും ഗോവ് വ്യക്തമാക്കി.

അടുത്ത മാസം മുതല്‍ എംപ്ലോയീസ്, എംപ്ലോയേഴ്‌സ്, സെല്‍ഫ് എംപ്ലോയ്ഡ് എന്നിവര്‍ നാഷണല്‍ ഇന്‍ഷുറന്‍സിലേക്ക് 1.25 പെന്‍സ് അധികം നല്‍കേണ്ടി വരും. എന്‍എച്ച്എസ്, സോഷ്യല്‍ കെയറിലേക്ക് പണം നല്‍കി കോവിഡ് ബാക്ക്‌ലോഗ് പരിഹരിക്കേണ്ടതിനാല്‍ ഈ വര്‍ദ്ധന പിന്‍വലിക്കില്ലെന്ന് ഗോവ് കൂട്ടിച്ചേര്‍ത്തു.

വര്‍ഷത്തില്‍ 20,000 പൗണ്ട് വരുമാനമുള്ള ജോലിക്കാര്‍ക്ക് 130 പൗണ്ടും, 50,000 പൗണ്ട് വരുമാനമുള്ളവര്‍ക്ക് 505 പൗണ്ട് അധികവും ചെലവ് വരുമെന്നാണ് കരുതുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധന അവസാനമായി വര്‍ദ്ധിപ്പിച്ച ബ്രൗണാണ് ഈ നീക്കം തെറ്റായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്.
Other News in this category



4malayalees Recommends