UAE
യുഎഇയില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് മൂന്ന് ദിര്‍ഹത്തിനടുത്ത് വര്‍ധിച്ച് 408 ദിര്‍ഹമായി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുകയാണ്.
യുഎഇയുടെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായി എണ്ണ ഇതര വ്യാപാരം. ഈ വര്‍ഷം ആദ്യ പാദം എണ്ണ ഇതര ജിഡിപി 5.3ശതമാനം ഉയര്‍ന്ന് 35200 കോടി ദിര്‍ഹമായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 45500 കോടി ദിര്‍ഹമാണ്. ഇതിന്റെ 77.3 ശതമാനവും എണ്ണ ഇതരമേഖലയില്‍ നിന്നാണെന്ന് ഫെഡറല്‍ കോംപറ്ററ്റീവ്‌നെസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ പുറത്തുവിട്ട
യുഎഇയില്‍ തൊഴില്‍ നിയമം ലംഘിച്ച 5400 ലേറെ കമ്പനികള്‍ക്ക് ആറു മാസത്തിനിടെ പിഴ ചുമത്തിയതായി മാനവ ശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. തൊഴില്‍ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 2.85 ലക്ഷം പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് നിയമലംഘകരെ കണ്ടെത്തിയത്. ഇതില്‍ 405 കമ്പനികള്‍ സ്വദേശിവല്‍ക്കരണ നിയമം ലംഘിച്ചു. നിയമം ലംഘിച്ച
ഡ്രൈവിംഗ് ലൈസന്‍സിലെ ബ്ലാക്ക് പോയിന്റുകള്‍ കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് അബുദാബി പൊലീസ് തുടക്കം കുറിച്ചു. അബുദാബി രാജ്യാന്തര വേട്ട, കുതിരയോട്ട പ്രദര്‍ശനമായ അഡിഹെക്‌സിലാണ് പൊലീസ് ഈ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് ചുമത്തുന്ന പിഴയാണ് ബ്ലാക്ക് പോയിന്റ്. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ചാണ് പോയിന്റുകള്‍
ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് പ്രവാസികള്‍ക്ക് നേട്ടമാകുന്നു.ധനവിനിമയ സ്ഥാപനങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയയ്ക്കാന്‍ പ്രവാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇയില്‍ ഒരു ദിര്‍ഹത്തിന് 24.01 രൂപയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. 28ന് രാത്രി 23.85 രൂപയായിരുന്നു. ഗള്‍ഫില്‍ ശമ്പളം ലഭിക്കുന്ന സമയമായതിനാല്‍ പണം അയയ്ക്കാനെത്തിയവരുടെ എണ്ണത്തില്‍ 25 ശതമാനം
യുഎഇ ആറു മാസത്തിനിടെ നേരിട്ടത് 33165 സൈബര്‍ ആക്രമണങ്ങള്‍. ഇവയില്‍ കൂടുതലും തത്സമയം തടയാന്‍ സാധിച്ചെങ്കിലും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. ഇതുമൂലം ചില ബാങ്കിന്റെയും ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടേയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടേയും പ്രവര്‍ത്തനം 200 മിനിറ്റിലേറെ തടസ്സപ്പെട്ടു. എന്നാല്‍ യുഎഇയുടെ സൈബര്‍ വിദഗ്ധര്‍ ആക്രമണത്തെ ഫലപ്രദമായി തടഞ്ഞു. 2025 ന്റെ
യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നബിദിനത്തോട് അനുബന്ധിച്ച് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്. വാരാന്ത്യ അവധിയായ ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേരുന്നതോടെ മിക്ക ജീവനക്കാര്‍ക്കും മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഹിജ്റ കലണ്ടറിലെ റബി അല്‍ അവ്വല്‍ 12-നാണ് പ്രവാചകന്റെ ജന്മദിനം. നേരത്തെ, സര്‍ക്കാര്‍
യുഎഇയില്‍ റബിഅല്‍ അവ്വല്‍ മാസപ്പിറവി കാണാത്തതിനാല്‍ ഇസ്‌ലാമിക് കലണ്ടറിലെ മൂന്നാം മാസം തിങ്കളാഴ്ച ആരംഭിച്ചതായി യുഎഇയിലെ വാനനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതനുസരിച്ച് പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം സെപ്റ്റംബര്‍ അഞ്ചിനായിരിക്കും. സാധാരണയായി ശനിയും ഞായറുമാണ് യുഎഇയിലെ വാരാന്ത്യ അവധികള്‍. അതിനാല്‍ നബിദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസം അവധി ലഭിക്കാന്‍
ദുബായില്‍ ആറ് പുതിയ സ്‌കൂളുകളും 16 നഴ്‌സറികളും മൂന്ന് രാജ്യാന്തര യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടെ 25 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ 14000 കുട്ടികള്‍ക്ക് കൂടി പഠിക്കാനുള്ള അവസരമൊരുക്കും. പുതിയ സ്‌കൂളുകളിലും സര്‍വകലാശാലകളിലും മാത്രമായി 11700 വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാം. നഴ്‌സറികളില്‍ 2400 ലധികം കുട്ടികളേയും സ്വാഗതം ചെയ്യും. ഉന്നത








