UAE

കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശി ; സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം
കടലില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും മറന്ന് പാഞ്ഞെത്തി ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വാട്ടര്‍ ജെറ്റില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സ്‌കൈ ഡൈവറും സാഹസികനുമായ നാസര്‍ അല്‍ നെയാദിയും അപടകടത്തില്‍പ്പെട്ടത്. ഉടനെ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന ശൈഖ് ഹംദാന്‍ ഒരു നിമിഷംപോലും ആലോചിക്കാതെ പാഞ്ഞെത്തുകയായിരുന്നു. വാട്ടര്‍ ജെറ്റ് പിടിച്ചുനിര്‍ത്തി ശൈഖ് ഹംദാന്‍ സുഹൃത്തിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു. ഒട്ടേറെ പേരാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ശൈഖ് ഹംദാനെ അഭിനന്ദിച്ചത്.           View this post on Instagram                       A post shared by Hamdan_mrm (@hamdan_mrm)

More »

എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്‌സ്‌പോ പാസ്
എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റിനൊപ്പം ദുബൈ എക്‌സ്‌പോ 2020 മേള കാണാനുള്ള പാസും ലഭിക്കും. എക്‌സ്‌പോ നടക്കുന്ന സമയത്ത് യാത്ര ചെയ്യുന്നവര്‍ക്ക് ഒരു ദിവസം മേള ആസ്വദിക്കാനുള്ള പാസാണ് ലഭിക്കുക. ഒക്ടോബര്‍ ഒന്നുമുതല്‍ അടുത്തവര്‍ഷം മാര്‍ച്ച് 31വരെ എമിേററ്റ്‌സില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.  ആറുമണിക്കൂര്‍ ഇടവേളയുണ്ടെങ്കില്‍ ദുബൈ വഴി

More »

യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്
യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ 25 ശതമാനം കുറവ്. ജൂണില്‍ 60,000ലേറെ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദിവസനേ 2,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഈ മാസം ഇത് പ്രതിദിനം 1,500 രോഗികള്‍ എന്ന നിലയിലേക്ക് താഴ്ന്നു. ആരോഗ്യ വിഭാഗം അധികൃതരുടെ പരിശ്രമങ്ങളും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍

More »

ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ
ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇ. മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള ആദരവായാണ് ഗോള്‍ഡന്‍ വിസ നല്‍കുന്നതെന്ന് യുഎഇ സര്‍ക്കാര്‍ വ്യക്തമാക്കി. ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ഡോക്ടര്‍മാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കും. യുഎഇ ആരോഗ്യ വകുപ്പിന്റെ ലൈസന്‍സുള്ള എല്ലാ

More »

ദുബൈയില്‍ വരുന്നു, അതിവേഗ റോപ്‌വേ
ദുബൈയില്‍ യാത്രയ്ക്കായി അതിവേഗ 'റോപ്‌വേ' സംവിധാനം വരുന്നു. പദ്ധതിയുടെ പ്രാഥമികഘട്ട നടപടികള്‍ക്ക് റോഡ് ഗതാഗത അതോറിറ്റിയും ഫ്രഞ്ച് കമ്പനിയും കരാറില്‍ ഒപ്പുവച്ചു.  കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിര്‍മിക്കുക. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന റോപ്‌വേ സംവിധാനമാണ് ദുബൈയില്‍ ആവിഷ്‌കരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ

More »

അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം
അബുദാബിയില്‍ വെയര്‍ഹൗസില്‍ തീപിടിത്തം. മുസഫ വ്യവസായ മേഖലയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം വെയര്‍ഹൗസിന് സമീപപ്രദേശങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് തീപിടിത്തം

More »

യു.എ.ഇ അല്‍ഐനില്‍ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു ; സ്വദേശി യുവാവ് അറസ്റ്റില്‍
യു.എ.ഇ അല്‍ഐനില്‍ കുടുംബത്തിലെ 3 പേരെ വെടിവെച്ചു കൊന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വദേശി യുവാവ് അറസ്റ്റില്‍.  അബൂദബി പൊലീസ് പിടികൂടിയ പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.  

More »

ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നീട്ടിയതായി എമിറേറ്റ്‌സ്
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ജൂലൈ 28 വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ്

More »

കോവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്‌സ്
കോവിഡ് പ്രതിസന്ധി കാരണം ടിക്കറ്റുകള്‍ റദ്ദാക്കേണ്ടിവന്ന ഉപഭോക്താക്കള്‍ക്ക് 850 കോടി ദിര്‍ഹം തിരികെ നല്‍കി എമിറേറ്റ്‌സ്. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ചെറിയ കാലയളവിനുള്ളില്‍ തന്നെ  ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതായി എമിറേറ്റ്‌സ് ചീഫ് കൊമേഴ്!സ്യല്‍ ഓഫീസര്‍ അദ്!നാന്‍ കാസിം അറിയിച്ചു. മിയാമിയിലേക്കുള്ള എമിറേറ്റ്‌സിന്റെ ആദ്യ സര്‍വീസ് ഉദ്ഘാടനം ചെയ്യവെ

More »

വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് എക്‌സ്‌പോ മ്യൂസിയം ; ഇന്ന് പ്രവേശനം സൗജന്യം

എക്‌സ്‌പോ 2020 ദുബായ് മ്യൂസിയം ദുബായ് കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ശെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു. 1970കളില്‍ വേള്‍ഡ് എക്‌സ്‌പോ മേഖലയിലേക്കുള്ള യുഎഇയുടെ

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കുതിപ്പുമായി ഷാര്‍ജ

റിയല്‍ ഏസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പുമായി ഷാര്‍ജ. ഏപ്രിലില്‍ മാത്രം ഷാര്‍ജയില്‍ നടന്നത് 170 കോടി ദിര്‍ഹത്തിന്റെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍. 1632 ഇടപാടുകളിലൂടെ 65 ലക്ഷം ചതുരശ്ര അടിയുടെ വില്‍പ്പന നടന്നതായി ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പ്

ഇന്ത്യഅബുദബി വിമാന സര്‍വീസ്; പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ

ഇന്‍ഡിഗോ എയര്‍ലൈന്‍സ് അബുദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നു. കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, ഛണ്ഡീഗഡ്, ലഖ്‌നോ

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും