USA

അമേരിക്കയില്‍ നഴ്‌സുമാര്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നു; നഴ്‌സ് പ്രാക്ടീഷണര്‍ ഈ വര്‍ഷം നം.1 തന്നെ; 100 ജോലികളുടെ പട്ടികയില്‍ നഴ്‌സിംഗ് മുന്നില്‍
യുഎസില്‍ മാത്രമല്ല ലോകത്താകമാനം നഴ്‌സ് പ്രാക്ടീഷനേഴ്‌സ് ഹെല്‍ത്ത് കെയര്‍ സേവനങ്ങളുടെ സുപ്രധാന ഭാഗമാണ്. രോഗികളെ പരിശോധിക്കുന്നത് മുതല്‍ രോഗികളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സേവനങ്ങള്‍ വരെയുള്ള പ്രൈമറി, സ്‌പെഷ്യാലിറ്റി കെയര്‍ നല്‍കാന്‍ രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക് സാധിക്കും.  നഴ്‌സ് പ്രാക്ടീഷനേഴ്‌സിന്റെ മേഖലയില്‍ അടുത്ത ഏതാനും വര്‍ഷങ്ങളില്‍ സ്‌ഫോടനാത്മകമായ വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രവചിക്കുന്നു. 2022 മുതല്‍ 2032 വരെ ഈ റോളുകളില്‍ 45% വര്‍ദ്ധന ഉണ്ടാകുമെന്നാണ് കരുതുന്നത്. 118,600 തൊഴിലവസരങ്ങളുടെ വര്‍ദ്ധനവാണ് ഇതിനൊപ്പം ഉണ്ടാകുക.  നഴ്‌സ് പ്രാക്ടീഷനേഴ്‌സിന്റെ ശരാശരി വാര്‍ഷിക ശമ്പളം 121,610 ഡോളറാണ്. ഇത് തന്നെയാണ് 100 മികച്ച ജോലികളുടെ ഈ വര്‍ഷത്തെ പട്ടികയില്‍ നഴ്‌സ് പ്രാക്ടീഷണര്‍ ജോലി നം.1 ആയി

More »

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ പുതിയ അക്രമങ്ങള്‍; റഡാര്‍ സംവിധാനം തകര്‍ത്തു; ഹൂതികള്‍ കപ്പലിന് നേര്‍ക്ക് മിസൈല്‍ തൊടുത്തതിന് പിന്നാലെ തിരിച്ചടി
യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ യുഎസിന്റെ പുതിയ അക്രമങ്ങള്‍. ആദ്യ ദിനത്തില്‍ 60 ലക്ഷ്യകേന്ദ്രങ്ങളില്‍ അക്രമം നടത്തിയതിന് പിന്നാലെയാണ് രണ്ടാംഘട്ട തിരിച്ചടി നല്‍കുന്നത്. അറേബ്യന്‍ പെനിന്‍സുലയിലെ കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള വിമതര്‍ അക്രമം നടത്തിയതാണ് പ്രകോപനത്തിന് ഇടയാക്കിയത്.  രണ്ടാം ഘട്ട ബോംബിംഗ് താരതമ്യേന വ്യാപ്തി കുറഞ്ഞതായിരുന്നു. ഒരു

More »

ഇവള്‍ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകള്‍, പ്രസിഡന്റായി മത്സരിക്കാന്‍ യോഗ്യതയില്ല! നിക്കി ഹാലിയ്ക്ക് എതിരെ വംശീയ വിഷം വിളമ്പി ട്രംപ്; യുഎസില്‍ ജനിച്ചിട്ടും വ്യാജ ലേഖനം പൊലിപ്പിച്ച് മുന്‍ പ്രസിഡന്റ്
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള വ്യക്തിയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇദ്ദേഹത്തിന് അനുയോജ്യമായ രീതിയില്‍ കഥകള്‍ മെനയാനും ഇത് നുണയാണെന്ന് ലോകത്തിന് അറിയാമെങ്കിലും പ്രചരിപ്പിക്കാന്‍ യാതൊരു നാണവും കാണിക്കാത്ത വ്യക്തിയുമാണ്. അത്ഭുതമെന്ന് പറയട്ടെ, ട്രംപിന്റെ വിശ്വാസികളും ഈ വിധത്തിലുള്ളവര്‍ തന്നെ! എന്തായാലും ഇപ്പോള്‍

More »

അമേരിക്കയില്‍ താപനില -50 ഡിഗ്രിയിലേക്ക്; ആര്‍ട്ടിക് ബ്ലാസ്റ്റ് താപനില കുത്തനെ താഴ്ത്തും; അടുത്ത ആഴ്ചയോടെ വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ കൊടുംതണുപ്പ് ആഞ്ഞടിക്കും
അമേരിക്കയിലെ വെസ്റ്റ്, മിഡ്‌വെസ്റ്റ് മേഖലകളില്‍ താപനില -50 ഡിഗ്രിയിലേക്ക് താഴുന്നു. ആര്‍ട്ടിക് ബ്ലാസ്റ്റാണ് താപനില കുത്തനെ കുറയ്ക്കാന്‍ ഇടയാക്കുന്നത്. അടുത്ത അഞ്ച് മുതല്‍ പത്ത് വരെ ദിവസങ്ങള്‍ക്കുള്ളില്‍ പസഫിക് നോര്‍ത്ത് വെസ്റ്റിലും, സെന്‍ഡ്രല്‍, മിഡ്‌വെസ്റ്റ് മേഖലയിലും പോളാര്‍ വോര്‍ടെക്‌സ് പടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.  യുഎസിന്റെ മധ്യ, കിഴക്കന്‍

More »

ഡൊണാള്‍ഡ് ട്രംപിന്റെ വിധി ഇനി സുപ്രീംകോടതി തീരുമാനിക്കും; കൊളറാഡോ കോടതി 2024 ബാലറ്റില്‍ നിന്നും മുന്‍ പ്രസിഡന്റിനെ നീക്കം ചെയ്ത നടപടി പുനഃപരിശോധിക്കും; വാദം കേള്‍ക്കാന്‍ അസാധാരണ നീക്കം
കൊളറാഡോയിലെ 2024 ബാലറ്റില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിനെ നീക്കം ചെയ്ത വിധി നിലനിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. സ്‌റ്റേറ്റില്‍ വോട്ട് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കാണ് പുനരാലോചിക്കുന്നത്.  2024 പ്രൈമറി ഇലക്ഷന്‍ സൈക്കിള്‍ പുരോഗമിക്കവെയാണ് ഒന്‍പത് ജസ്റ്റിസുമാര്‍ ഈ വിഷയം പരിഗണിക്കുന്നത്. ഫെബ്രുവരി 9ന് വാദങ്ങള്‍ ആരംഭിക്കും.

More »

ഇനി 10 മാസം നൊന്ത് പ്രസവിച്ച കഥയും മാറും; മാസം തികയാതെ പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ക്കായി 'കൃത്രിമ ഗര്‍ഭപാത്രം' വരുന്നു; ആടുകളിലെ പരീക്ഷണം വിജയം, ഇനി പരീക്ഷണം മനുഷ്യരില്‍
കൃത്രിമ ഗര്‍ഭപാത്രം സൃഷ്ടിക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ സുപ്രധാന ഘട്ടത്തില്‍ എത്തിയതായി പ്രഖ്യാപനം. ഈ വര്‍ഷം മനുഷ്യരില്‍ ഈ ഗര്‍ഭപാത്ര പരീക്ഷണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുഎസില്‍ പ്രതിവര്‍ഷം 15 മില്ല്യണ്‍ നവജാതശിശുക്കള്‍ മാസം തികയാതെ പ്രസവിക്കുന്നുവെന്നാണ് കണക്ക്. ഇവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് നടപടികള്‍. ഫിലഡല്‍ഫിയയിലെ ചില്‍ഡ്രന്‍സ്

More »

93 മില്ല്യണ്‍ ഡോളറിന്റെ തട്ടിപ്പ് സ്‌കീം; യുഎസില്‍ ഇന്ത്യന്‍ വംശജനായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ക്കെതിരെ കുറ്റം ചുമത്തി
93 മില്ല്യണ്‍ യുഎസ് ഡോളറിന്റെ തട്ടിപ്പ് സ്‌കീം നടത്തിയതായി ആരോപിച്ച് ഇന്ത്യന്‍ വംശജനായ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ക്ക് എതിരെ കുറ്റങ്ങള്‍ ചുമത്തി ഫെഡറല്‍ അധികൃതര്‍. മയാമി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഋഷി കപൂറിന് എതിരെയാണ് സെക്യൂരിറ്റീസ് & എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.  93 മില്ല്യണ്‍ ഡോളറിന്റെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപ തട്ടിപ്പുമായി

More »

ട്രംപിന്റെ അനുയായികള്‍ എന്തും ചെയ്യുമോ? മുന്‍ പ്രസിഡന്റിനെ ബാലറ്റില്‍ നിന്നും പുറത്താക്കിയ കൊളറാഡോ സുപ്രീംകോടതിയില്‍ ആയുധധാരി വെടിയുതിര്‍ത്തു, കെട്ടിടത്തിന് തീകൊളുത്തി
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രീതികള്‍ ഏത് വിധത്തിലാണെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം പുതിയ തെരഞ്ഞെടുപ്പ് വരാന്‍ ഇരിക്കവെ മത്സരരംഗത്ത് ഇറങ്ങാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ വിവിധ കോടതികള്‍ പാരവെയ്ക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായി കൊളറാഡോ സുപ്രീംകോടതി ജഡ്ജിമാര്‍ ട്രംപിനെ ബാലറ്റില്‍ നിന്നും നീക്കം

More »

ജെഫ്രി എപ്സ്റ്റീന്റെ കൂട്ടാളികളുടെ പട്ടിക പുറത്തുവരുന്നു; നാണക്കേട് നേരിടാന്‍ ഒരുങ്ങിയിരുന്ന് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍
ചില അവിശുദ്ധ സൗഹൃദങ്ങള്‍ താല്‍ക്കാലികമായി രസകരമാകുമെങ്കിലും പിന്നീട് അത് തിരിഞ്ഞ് കുത്തുന്ന കാലം വരും. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ജീവിതത്തില്‍ അതിനുള്ള സമയമാണ് 2024.  ലൈംഗിക കുറ്റവാലി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധമാണ് ക്ലിന്റണെ പുതുവര്‍ഷത്തില്‍ കുരുക്കുന്നത്. എപ്സ്റ്റീന്റെ ലൈംഗിക ഇരകള്‍ രേഖപ്പെടുത്തിയ കോടതി രേഖകള്‍ പുറത്തുവരുന്നതോടെയാണ് വിവരങ്ങള്‍ പരസ്യമായി

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി