USA

'അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്; കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കു'; ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി
ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൂസ്റ്റണിലെ പൊലീസ് മേധാവി.എനിക്ക് അമേരിക്കന്‍ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തില്‍ ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ദയവായി വായടച്ച് മിണ്ടാതിരിക്കുകയെന്ന് ഹ്യൂസ്റ്റണ്‍ പൊലീസ് ചീഫ് ആയ ആര്‍ട്ട് എയ്സ്വിഡോ തുറന്നടിച്ചു. സിഎന്‍എന്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് പ്രതികരണം. ഇന്നലെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കായി വിളിച്ച യോഗത്തിനിടെ, ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍മാരോടായി ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മേധാവിയുടെ പ്രതികരണം. ഇപ്പോള്‍ നടത്തിയ പോലുള്ള

More »

'ജിയാനയക്ക് ഇനി അവളുടെ അച്ഛനില്ല; ജോര്‍ജ്ജിന് ഒരിക്കലും മകള്‍ വളരുന്നതോ പഠിച്ച് മിടുക്കിയാവുന്നതോ കാണാനാകില്ല'; അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍
 അമേരിക്കയില്‍ വംശീയകൊലക്ക് ഇരയായ ജോര്‍ജ്ജ് ഫ്ളോയിഡിന് നീതി തേടി ജീവിതപങ്കാളി റോക്സി വാഷിംഗ് ടണ്‍ പൊതുവേദിയില്‍. ആറ് വയസുകാരിയായ മകള്‍ ജിയാനക്കൊപ്പം മിനപോളിസ് സിറ്റി ഹാളില്‍ സംസാരിച്ച റോക്സി വാഷിംഗ്ടണ്‍ കരച്ചിലടക്കാനാകാതെയാണ് വാക്കുകള്‍ പൂര്‍ത്തിയാക്കിയത്. എന്താണ് ഞങ്ങളില്‍ നിന്ന് ആ ഉദ്യോഗസ്ഥന്‍ കവര്‍ന്നെടുത്തതെന്ന് എല്ലാവരുമറിയണം. ജിയാനയക്ക് ഇനി അവളുടെ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ ഇടിഞ്ഞു; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 22,664; മൊത്തം കൊറോണ മരണം 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയും വര്‍ധിച്ചു; രോഗബാധ സുഖപ്പെട്ടവര്‍ 615,654
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ താഴ്ന്നത് കടുത്ത ആശ്വാസത്തിന് വകയേകുന്നു.ഞായറാഴ്ച 2645 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ ഇത്രയും കുറവുണ്ടായിരിക്കുന്നത്.ശനിയാഴ്ചത്തെ മരണമായ 1,995 ആയും വെള്ളിയാഴ്ചത്തെ മരണമായ 967 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ മരണം ഇടിഞ്ഞത് ആശ്വാസമേകുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് വെറും  409 പേര്‍ മരിച്ചതുമായി

More »

' എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു; പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ച് ട്രംപ്
ആഫ്രിക്കന്‍ വംശജന്റെ മരണത്തിന് പിന്നാലെ യുഎസ്സില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയത്. വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ

More »

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 2,645ലേക്ക് കുതിച്ചുയര്‍ന്നത് ഭീതിയേറ്റുന്നു; മൊത്തം കൊറോണ മരണം 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,696 ; രോഗബാധ സുഖപ്പെട്ടവര്‍ 599,913
അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 2,645ലേക്ക് കുതിച്ചുയര്‍ന്നത് ഭീതിയേറ്റുന്നു; മൊത്തം കൊറോണ മരണം 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,696 ; രോഗബാധ സുഖപ്പെട്ടവര്‍ 599,913 യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 106,261 ആയും മൊത്തം രോഗികളുടെ എണ്ണം 1,839,679 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 599,913 ആയാണ്

More »

യുഎസില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം കത്തുന്നു; വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടി; ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ്

More »

യുഎസില്‍ പ്രതിദിന കൊറോണ മരണം 1995ലേക്ക് കുതിച്ചുയര്‍ന്നത് ആശങ്കയേറ്റുന്നു; മൊത്തം കൊറോണ മരണം 105,611 ആയും മൊത്തം രോഗികളുടെ എണ്ണം 1,818,983 ആയി വര്‍ധിച്ചു; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 23,202 ; രോഗബാധ സുഖപ്പെട്ടവര്‍ 535,361
 യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 519,709 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇന്നലെ പ്രതിദിന കൊറോണ മരണം 1,995 ആയി വര്‍ധിച്ചു. വെള്ളിയാഴ്ചത്തെ മരണമായ 967 ല്‍ നിന്നും പ്രതിദിന മരണം കുതിച്ചുയര്‍ന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിന് പുറമെ വ്യാഴാഴ്ചത്തെ മരണമായ1,375 ആയും

More »

ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; ആദ്യഘട്ടത്തില്‍ വിസ വിലക്ക് ഏര്‍പ്പെടുത്തുക യുഎസ് യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന, ചൈനീസ് സൈന്യവുമായി ബന്ധമുള്ള വിദ്യാര്‍ഥികള്‍ക്ക്
 ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോങ്കോങ്ങിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് യുഎസ് ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ദേശീയ സുരക്ഷാ നിയമം ചൈന പാസാക്കിയതിനെ തുടര്‍ന്നാണ് യുഎസ് ശക്തമായ

More »

യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചു; ഇന്നലെ സ്ഥിരീകരിച്ച മരണം 967; പുതുതായി തിരിച്ചറിഞ്ഞ രോഗികള്‍ 20,595; കൊറോണയില്‍ നിന്നും മുക്തമായവര്‍ 519,709
 യുഎസില്‍ മൊത്തം കൊറോണ മരണങ്ങള്‍ 103,616 ആയും മൊത്തം രോഗികളുടെ എണ്ണം 1,795,781 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രോഗം ഭേദമായവരുടെ എണ്ണം 519,709 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇന്നലെ പ്രതിദിന കൊറോണ മരണം 967  ആണ്. വ്യാഴാഴ്ചത്തെ മരണമായ1,375 ആയും ബുധനാഴ്ചത്തെ മരണമായ 1616 ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ കുറവുണ്ടായത് നേരിയ ആശ്വാസത്തിന് വകയേകുന്നു. തിങ്കളാഴ്ച വെറും 409 പേര്‍

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി