അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ ഇടിഞ്ഞു; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 22,664; മൊത്തം കൊറോണ മരണം 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയും വര്‍ധിച്ചു; രോഗബാധ സുഖപ്പെട്ടവര്‍ 615,654

അമേരിക്കയില്‍ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ ഇടിഞ്ഞു; ഇന്നലെ സ്ഥിരീകരിച്ച രോഗികള്‍ 22,664; മൊത്തം കൊറോണ മരണം 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയും വര്‍ധിച്ചു; രോഗബാധ സുഖപ്പെട്ടവര്‍ 615,654
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 805 ആയി കുത്തനെ താഴ്ന്നത് കടുത്ത ആശ്വാസത്തിന് വകയേകുന്നു.ഞായറാഴ്ച 2645 പേര്‍ മരിച്ച സ്ഥാനത്താണ് ഇന്നലെ ഇത്രയും കുറവുണ്ടായിരിക്കുന്നത്.ശനിയാഴ്ചത്തെ മരണമായ 1,995 ആയും വെള്ളിയാഴ്ചത്തെ മരണമായ 967 ആയും താരതമ്യപ്പെടുത്തുമ്പോഴും ഇന്നലെ മരണം ഇടിഞ്ഞത് ആശ്വാസമേകുന്നു. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച രാജ്യത്ത് വെറും 409 പേര്‍ മരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ തിങ്കളാഴ്ച മരണം ഇരട്ടിയാണ്.

രാജ്യത്തെ മൊത്തം കൊറോണ മരണങ്ങള്‍ 107,066 ആയും മൊത്തം രോഗികളുടെ എണ്ണം 1,862,343 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണമാകട്ടെ 615,654 ആയിത്തീര്‍ന്നിട്ടുണ്ട്.ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണം 22,664 ആണ്. ഞായറാഴ്ച സ്ഥിരീകരിച്ച രോഗികളുടെ എണ്ണമായ 20,696ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ വര്‍ധനവുണ്ട്. എന്നാല്‍ ശനിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണമായ 23,202 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ കുറവുണ്ടായത് ആശ്വാസമേകുന്നുണ്ട്.

ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.രോഗത്തില്‍ നിന്നും സുഖപ്പെട്ടവരുടെ എണ്ണം 535,361 ആയാണുയര്‍ന്നത്.ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 29,918 മരണങ്ങളും 379,902 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 11,711മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 161,764 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.

മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 96,965 പേര്‍ രോഗികളായപ്പോള്‍ 6,846 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 5,390 ഉം രോഗികളുടെ എണ്ണം 120,260 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 76,222 ഉം മരണം 5,578 ഉം ആണ്.മിച്ചിഗനില്‍ 5,491 പേര്‍ മരിക്കുകയും 57,397 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.

Other News in this category4malayalees Recommends