കാനഡയിലെ ജനസംഖ്യയില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധന; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റക്കാര്‍ മൂലം; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; കഴിഞ്ഞ വര്‍ഷമെത്തിയത് 321,065 പുതിയ കുടിയേറ്റക്കാര്‍

കാനഡയിലെ ജനസംഖ്യയില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധന; വളര്‍ച്ചയില്‍ 61 ശതമാനമുണ്ടായിരിക്കുന്നത് കുടിയേറ്റക്കാര്‍ മൂലം; ജനസംഖ്യാ വളര്‍ച്ചയില്‍ കുടിയേറ്റം നിര്‍ണായകം; നിലവില്‍ ജനസംഖ്യ 37,314,442 ആയി; കഴിഞ്ഞ വര്‍ഷമെത്തിയത് 321,065 പുതിയ കുടിയേറ്റക്കാര്‍
2018ല്‍ കാനഡയിലെ ജനസംഖ്യാ വര്‍ധനവില്‍ പുതിയ കുടിയേറ്റക്കാര്‍ 61 ശതമാനം സംഭാവനയേകിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 ജനുവരി ഒന്നിലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 37,314,442 പേരായാണ് വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത് സ്റ്റാറ്റിറ്റിക്‌സ് കാനഡയാണ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതില്‍ ഇവിടേക്കുള്ള കുടിയേറ്റം എത്രത്തോളം നിര്‍ണായകമായി വര്‍ത്തിക്കുന്നുവെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്ന കണക്കാണിത്.

ഇത് പ്രകാരം 2018ല്‍ രാജ്യത്തെത്തിയിരിക്കുന്നത് 321,065 പുതിയ കുടിയേറ്റക്കാരാണ്. 2018ലെ നാല് ക്വാര്‍ട്ടറുകളിലും ഇവിടേക്കെത്തിയ കുടിയേറ്റക്കാരില്‍ റെക്കോര്‍ഡ് വര്‍ധനവ് പ്രകടമാക്കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ഇത്രയധികം ജനപ്പെരുപ്പമുണ്ടായിരിക്കുന്നത്. 2018ലുടനീളം രാജ്യത്തെ ജനസംഖ്യയില്‍ 528,421 പേര്‍ അഥവാ അരമില്യണിലധികം പേരാണ് വര്‍ധിച്ചിരിക്കുന്നത്. ഈ വളര്‍ച്ചയുടെ 80.5 ശതമാനവും അന്താരാഷ്ട്ര കുടിയേറ്റം മൂലമാണുണ്ടായിരിക്കുന്നത്.

ഇത് പ്രകാരം 425,245 പുതിയ കുടിയേറ്റക്കാരും ടെംപററി റെസിഡന്റുമാരും രാജ്യത്തെത്തിയിരുന്നു. താല്‍ക്കാലികാടിസ്ഥാനത്തില്‍ രാജ്യത്ത് ജീവിക്കാന്‍ നിയമപരമായി അനുമതി ലഭിച്ചവരെയാണ് ടെംപററി റെസിഡന്റുമാര്‍ എന്ന് പറയുന്നത്. സന്ദര്‍ശനം, ജോലി ചെയ്യല്‍, സ്റ്റഡി എന്നിവയ്ക്കുള്ള പെര്‍മിഷനാണിവര്‍ക്ക് ഇത് പ്രകാരം നല്‍കുന്നത്. ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ നല്‍കുന്ന മറ്റ് ടെംപററി സ്റ്റാറ്റസ് നേടിയവരും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു.

രാജ്യത്തുണ്ടായിരിക്കുന്ന ജനസംഖ്യയുടെ നാച്വറല്‍ ഗ്രോത്തിനെ കുടിയേറ്റക്കാരുടെ എണ്ണം മറി കടന്നുവെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.രാജ്യത്തുണ്ടാകുന്ന ജനനങ്ങളില്‍ നിന്നും മരണപ്പെട്ടവരുടെ എണ്ണം കുറച്ചാല്‍ കിട്ടുന്നതാണ് നാച്വറല്‍ ഗ്രോത്ത് എന്നറിയപ്പെടുന്നത്.ഇത്തരക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 103,176 ആയിരുന്നു.

Other News in this category



4malayalees Recommends