ആറാമത് ഡാളസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ ഏപ്രില്‍ അഞ്ചിനു തുടങ്ങും

ആറാമത് ഡാളസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ ഏപ്രില്‍ അഞ്ചിനു തുടങ്ങും

ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് ഏരിയയിലുള്ള വിവിധ ദേവാലയങ്ങളുടെ സഹകരണത്തില്‍ നടത്തുന്ന ആറാമത് ഡാളസ് ഏരിയ ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ പ്ലയിനോ സെഹിയോന്‍ മാര്‍ത്തോമാ പള്ളിയില്‍ വച്ചു (3760 14th tSreet Plano, TX 75074) ഏപ്രില്‍ 5 മുതല്‍ 7 വരെ തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടത്തപ്പെടുന്നതാണ്.



കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രൊഫസറും പ്രശസ്ത പ്രാസംഗീകനുമായ റവ.ഡോ. നൈനാന്‍ കെ. ജോര്‍ജ് പ്രസ്തുത യോഗത്തില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. എല്ലാദിവസവും വൈകിട്ട് 6.30നു ഡാളസിലുള്ള വിവിധ ദേവാലയങ്ങളിലെ വൈദീകരുടെ നേതൃത്വത്തില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന് ഡാളസിലെ വിവിധ ദേവാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷയും നടത്തും. അതിനുശേഷം റവ.ഡോ. നൈനാന്‍ കെ. ജോര്‍ജിന്റെ വചനപ്രഘോഷണവും, ഡാളസിലെ വൈദീക ശ്രേഷ്ഠരുടെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.


കണ്‍വന്‍ഷന്റെ നടത്തിപ്പിനായി പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ.ഫാ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കണ്‍വന്‍ഷനിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. തോമസ് മാത്യു (214 597 8604), അരുണ്‍ ചാണ്ടപ്പിള്ള (469 863 2260), നൈനാന്‍ ഏബ്രഹാം (972 693 5373).



Other News in this category



4malayalees Recommends