കാനഡ ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നു; നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ്;വിദേശത്ത് നിന്നും കഴിവുറ്റവരെ വേഗത്തില്‍ കണ്ടെത്തി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്ട്രീം

കാനഡ ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നു; നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ്;വിദേശത്ത് നിന്നും കഴിവുറ്റവരെ വേഗത്തില്‍ കണ്ടെത്തി കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന സ്ട്രീം
ഗ്ലോബല്‍ ടാലന്റ് സ്ട്രീം സ്ഥിരമാക്കുന്നതിനുള്ള കാനഡയുടെ നീക്കത്തെ സ്വാഗതം ചെയ്ത് കനേഡിയന്‍ ടെക് ഗ്രൂപ്പ് രംഗത്തെത്തി. കാനഡയുടെ ഗ്ലോബല്‍ ടാലന്റ് സ്ട്രീം പൈലറ്റ് നിര്‍ണായകമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിയ്ക്കുന്നതെന്നും ഇത് കനേഡിയന്‍ സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം വര്‍ധിച്ച വളര്‍ച്ചക്ക് വഴിയൊരുക്കുമെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് കൗണ്‍സില്‍ ഓഫ് കനേഡിയന്‍ ഇന്നൊവേറ്റേര്‍സ് പ്രതികരിച്ചിരിക്കുന്നത്.

കാനഡയുടെ ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ 2017ലായിരുന്നു ഈ സ്ട്രീം ആരംഭിച്ചിരുന്നത്. അര്‍ഹരായ വിദേശ വര്‍ക്കര്‍മാരില്‍ നിന്നുമുള്ള വിസ അപേക്ഷകല്‍ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നതിനായിരുന്നു ഈ സ്ട്രീം അന്ന് ആരംഭിച്ചിരുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സയന്‍സ്,ടെക്‌നോളജി, എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് (എസ്ടിഇഎം) എന്നീ മേഖലകളിലുള്ള കനേഡിയന്‍ എംപ്ലോയര്‍മാര്‍ ആവശ്യപ്പെടുന്ന യോഗ്യതയുള്ളവരില്‍ നിന്നാണ് ഇത് പ്രകാരം അപേക്ഷകള്‍ സ്വീകരിക്കുന്നത്.

ഇത് പ്രകാരം തൊഴിലുടമകളെ ഒരു ലേബര്‍ മാര്‍ക്കറ്റ് ഇംപാക്ട് അസെസ്‌മെന്റ് (എല്‍എംഐഎ) നിര്‍വഹിക്കാന്‍ അനുവദിക്കുന്നുണ്ട്. കാനഡക്കാരെ നിയമിക്കാന്‍ ആദ്യ ശ്രമിച്ചുവെന്നും അപ്രൂവല്‍ പ്രൊസസ് നിര്‍വഹിക്കാന്‍ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഇത് പ്രകാരം തെളിയിക്കേണ്ട ആവശ്യകത ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എല്‍ഐഎംഎ പ്രകാരം കനേഡിയന്‍ തൊഴിലാളികളെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും പത്ത് ദിവസങ്ങള്‍ക്കകം ഒരു വര്‍ക്ക് വില ലഭിച്ചില്ലെങ്കിലും അവര്‍ക്ക് വിദേശത്ത് നിന്നും അര്‍ഹരായവരെ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കുന്നതാണ്.

Other News in this category



4malayalees Recommends