ഓസ്‌ട്രേലിയ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയേറെ; അമിത രാഷ്ട്രീയതയും ദേശീയപരവുമായ നീക്കങ്ങള്‍ ഇതിന് വഴിമരുന്നിടുന്നു; വണ്‍ നാഷന്റെ നേതാവ് പൗളിനെ ഹാന്‍സന്‍ വരെ സ്വാധീന ശക്തിയാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങാന്‍ സാധ്യതയേറെ;  അമിത രാഷ്ട്രീയതയും ദേശീയപരവുമായ നീക്കങ്ങള്‍ ഇതിന് വഴിമരുന്നിടുന്നു; വണ്‍ നാഷന്റെ നേതാവ് പൗളിനെ ഹാന്‍സന്‍ വരെ സ്വാധീന ശക്തിയാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയെ വികസിതരാജ്യങ്ങളുടെ കൂട്ടത്തില്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട രാജ്യമായിട്ടാണ് ഇന്ന് പരിഗണിച്ച് വരുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതകള്‍ ശക്തമായി വരുന്നുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ തന്നെ പ്രകടമാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.ഇവിടുത്ത രാഷ്ട്രീയമായതും അമിത ദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതുമായ മതിഭ്രമം നിറഞ്ഞ പ്രവര്‍ത്തികള്‍ മുമ്പില്ലാത്ത വിധത്തില്‍ ത്വരിതപ്പെട്ടിരിക്കുന്നതിനാല്‍ രാജ്യം ജനാധിപത്യത്തില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് കൂപ്പ് കുത്തുന്നതിനുള്ള സാധ്യതകള്‍ പെരുകി വരുന്നുവെന്നാണ് മുന്നറിയിപ്പ്.


തുര്‍ക്കിഷ് പൊളിറ്റിക്കല്‍ എഴുത്തുകാരിയായ എകെ ടെമെല്‍കുറാനാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തിയിരിക്കുന്നത്.ഒരിക്കല്‍ ജനാധിപത്യരാജ്യങ്ങളായിരുന്നവ സ്വേച്ഛാധിപത്യത്തിലേക്ക് എടുത്തെറിയപ്പെട്ടത് പോലെ ഓസ്‌ട്രേലിയക്കും ഈ ദുരവസ്ഥയുണ്ടാകുന്നതിന് സാധ്യതയേറെയാണെന്നാണ് അവര്‍ പ്രവചിക്കുന്നത്.തീവ്ര വലതുപക്ഷ കക്ഷിയായ വണ്‍ നാഷന്റെ നേതാവ് പൗളിനെ ഹാന്‍സന് ഏവരെയും ആകര്‍ഷിക്കുന്നതിനുള്ള കരിസ്മാറ്റിക് കഴിവൊന്നുമില്ലെങ്കിലും അവര്‍ ഇവിടുത്തെ ഗൗരവകരമായ രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന കാര്യം ടെമെല്‍കുറാന്‍ എടുത്ത് കാട്ടുന്നുണ്ട്.

ഹൗ ടു ലോസ് എ കണ്‍ട്രി പോലുള്ള ശ്രദ്ധേയമായ കൃതികളുടെ കര്‍ത്താവാണെന്ന നിലയില്‍ ടെമെല്‍കുറായുടെ പ്രവചനങ്ങളെ വര്‍ധിച്ച ഗൗരവത്തോടെയാണ് ഓസ്‌ട്രേലിയക്കാര്‍ കാണുന്നത്. സിഡ്‌നി റൈറ്റേര്‍സ് ഫെസ്റ്റിവലില്‍ ഈ കൃതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ മാതൃരാജ്യമായ തുര്‍ക്കി ജനാധിപത്യത്തില്‍ നിന്നും എത്തരത്തിലാണ് സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിപ്പോയതെന്നതിനെ കുറിച്ചും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ എഴുത്തുകാരി എടുത്ത് കാട്ടുന്നു. ഇതേ ഗതികേട് അധികം വൈകാതെ ഓസ്‌ട്രേലിയയെയും കാത്തിരിക്കുന്നുണ്ടെന്നും അവര്‍ പ്രവചിക്കുന്നു.

Other News in this category



4malayalees Recommends