ഓസ്‌ട്രേലിയിലെ മൈഗ്രേഷന്‍ഏജന്റിന്റെ തട്ടിപ്പിന്നിരയായ ഇന്ത്യന്‍ വനിതയുടെ വിസ നിഷേധിച്ചു; ഹര്‍പ്രീത് കൗര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ നാട് കടത്തല്‍ നീട്ടി വച്ചു; സ്റ്റുഡന്റ് വിസക്ക് പകരം വര്‍ക്ക് വിസ നേടിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്

ഓസ്‌ട്രേലിയിലെ മൈഗ്രേഷന്‍ഏജന്റിന്റെ തട്ടിപ്പിന്നിരയായ ഇന്ത്യന്‍ വനിതയുടെ വിസ നിഷേധിച്ചു; ഹര്‍പ്രീത് കൗര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനാല്‍ നാട് കടത്തല്‍ നീട്ടി വച്ചു;  സ്റ്റുഡന്റ് വിസക്ക് പകരം വര്‍ക്ക് വിസ നേടിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്
ഓസ്‌ട്രേലിയിലെ ഒരു മൈഗ്രേഷന്‍ഏജന്റ് നടത്തിയ തട്ടിപ്പിന്നിരയായ ഒരു ഇന്ത്യന്‍ സ്ത്രീയുടെ വിസ നിഷേധിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.ഹര്‍പ്രീത് കൗര്‍ എന്ന സ്ത്രീക്കാണീ ദുര്യോഗമുണ്ടായിരിക്കുന്നത്. എന്നാല്‍ ദീര്‍ഘകാലം നിയമയുദ്ധം നടത്തിയതിനെ തുടര്‍ന്ന് ഈ സ്ത്രീയെ നാട് കടത്തുന്ന നടപടി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് നീട്ടി വച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.2011 മാര്‍ച്ചിലായിരുന്ന കൗര്‍ എസ് ആന്‍ഡ് എസ് മൈഗ്രേഷനെ സമീപിച്ചിരുന്നത്.ഗര്‍ഭിണിയായതിനാല്‍ താന്‍ ഓസ്‌ട്രേലിയയില്‍ ചെയ്ത് കൊണ്ടിരുന്ന ഹെയര്‍ ഡ്രസിംഗ് കോഴ്‌സ് നീട്ടി വയ്ക്കുന്നതിനായി വിസ കാലാവധി നീട്ടുന്നതിനായിരുന്നു കൗര്‍ ഈ ഇമിഗ്രേഷന്‍ ഏജന്റിന്റെ സഹായം തേടി ചെന്നിരുന്നത്.

കൗറിന് സ്റ്റുഡന്റ് വിസക്ക് പകരം ഒരു വര്‍ക്ക് വിസ നേടിക്കൊടുക്കാന്‍ തനിക്കാവുമെന്ന് പറഞ്ഞായിരുന്നു എസ് ആന്‍ഡ് എസ് മൈഗ്രഷന്‍ നടത്തുന്ന ജിതേന്ദര്‍ അജാന്‍ , ആര്‍എംഎ മഹിം എന്നിവര്‍ ഈ സ്ത്രീയെ വഞ്ചിച്ചിരുന്നത്. ജിതേന്ദറിന്റെ ഭാര്യയാ രീതിക അജാന്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍രിലെ ഒരു ഓഫീസറായിരുന്നു. ഇവര്‍ കൂടി ഈ തട്ടിപ്പിന് കൂട്ട് നിന്നുവെന്നും സൂചനയുണ്ട്.ഇതുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്ന് എസ് ആന്‍എസ് മൈഗ്രേഷന്റെ ഓഫീസ് 2011 ഒക്ടോബറില്‍ റെയ്ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ജീതേന്ദറും രീതികയും ഓസ്‌ട്രേലിയ വിട്ട് പോവുകയും ചെയ്തിരുന്നു.

അതിന് മുമ്പ് അവര്‍ 1.2 മില്യണ്‍ ഡോളര്‍ ഒരു വിദേശ ബാങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ നൂറ് കണക്കിന് വിസ അപേക്ഷകളിന്‍മേല്‍ സമാനമായ തട്ടിപ്പുകള്‍ നടത്തുകയും മില്യണ്‍ കണക്കിന് ഡോളര്‍ തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് കൗറിന്റെ വിസ അപേക്ഷ മറ്റ് നിരവധി വിസ അപേക്ഷകള്‍ക്കിടയില്‍ നിന്നും ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ഇമിഗ്രേഷന്‍ഡിപ്പാര്‍ട്ട്‌മെന്റ് കൗറിന്റെ വിസ അപേക്ഷ 2012 മാര്‍ച്ചില്‍ കാന്‍സല്‍ ചെയ്തിരുന്നു. കൗറിന് പോസിറ്റീവ് സ്‌കില്‍ അസെസ്‌മെന്റുണ്ടെന്നായിരുന്നു കൗറിന്റെ വിസ അപേക്ഷയിലുണ്ടായിരുന്നത്.എന്നാല്‍ ടിആര്‍എ ഇത്തരത്തിലുള്ള ഒന്ന് അവര്‍ക്ക് ഇഷ്യൂ ചെയ്തിട്ടില്ലായിരുന്നു.തുടര്‍ന്ന് കൗര്‍ അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍സ് ട്രൈബ്യൂണലില്‍ അപ്പീലുകള്‍ നല്‍കുകയായിരുന്നു.പിന്നീട് ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയിലും അവര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.തുടര്‍ന്ന് കൗര്‍ നിരപരാധിയാണെന്നും ഏജന്റ് ചതിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അവര്‍ നാട് കടത്തലില്‍ നിന്നും തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends