മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.

മെല്‍ബണ്‍ സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു.
മെല്‍ബണ്‍: സെന്റ്. മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന സെ. ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് തിരുമേനിയുടെ കല്പനപ്രകാരം ഒരു സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കപ്പെട്ടു. മെല്‍ബണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണ് ഇത്. പുതിയ ഇടവകയില്‍ ആദ്യമായി നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌തോത്ര പ്രാര്‍ത്ഥനയിലും വികാരി ഫാ. C A ഐസക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും, 201920 വര്‍ഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയും വായിക്കുകയുണ്ടായി. ഇടവക കൈക്കാരനായി ശ്രീ. ലജി ജോര്‍ജ്, സെക്രട്ടറി ശ്രീ സഖറിയ ചെറിയാന്‍ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് പ്രാര്‍ത്ഥനാപൂര്‍വ്വം ചുമതലയില്‍ പ്രവേശിച്ചത്.


സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആവിര്‍ഭാഗവും, നിര്‍മ്മാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും, അഭിവന്ദ്യ തിരുമേനിയുടെയും ബഹുമാനപ്പെട്ട മുന്‍ വികാരിമാരുടെയും ആശംസകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോ പ്രദര്‍ശനം തദവസരത്തില്‍ നടത്തപ്പെട്ടു. ഈ ചരിത്ര മുഹൂര്‍തത്തില്‍ ഇടവകയുടെ മുന്‍ വികാരി ഫാ. K Y ചാക്കോ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നല്‍കി. ദൈവ തിരുനാമ മഹത്വത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയട്ടെ എന്ന് ബഹുമാനപ്പെട്ട വികാരി ആശംസിച്ചു.

Other News in this category



4malayalees Recommends