ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തി വച്ചു; ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യും; നിലവില്‍ സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല; റീഓപ്പണ്‍ ചെയ്യാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല

ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിര്‍ത്തി വച്ചു; ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യും; നിലവില്‍ സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ സ്വീകരിക്കില്ല; റീഓപ്പണ്‍ ചെയ്യാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല

ക്യൂന്‍സ്ലാന്‍ഡിലേക്കുള്ള സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് നിലവില്‍ അവസാനിപ്പിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് ജൂലൈ അവസാനത്തോടെ റീ ഓപ്പണ്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സ്റ്റേറ്റിലേക്കുള്ള സ്‌കില്‍ഡ്, ബിസിനസ് പ്രോഗ്രാമുകള്‍ നിര്‍ത്തി വച്ചിരിക്കുന്ന അവസ്ഥയാണുള്ളത്.2019-20ലേക്കുള്ള പ്രോഗ്രാമുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന് വിവിധ സ്‌റ്റേക്ക്‌ഹോല്‍ഡര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുന്നുവെന്നാണ് ബിസിനസ് ആന്‍ഡ് സ്‌കില്‍ഡ് മൈഗ്രേഷന്‍ ക്യൂന്‍സ്ലാന്‍ഡ് അഥവാ ബിഎസ്എംക്യു വെളിപ്പെടുത്തിയിരിക്കുന്നത്.


ഇതിനാല്‍ ഈ സമയത്ത് ബിഎസ്എംക്യുവുമായി ഈ ആവശ്യത്തിന് ബന്ധപ്പെടേണ്ടതില്ലെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റ് അപേക്ഷകരെ അറിയിച്ചിരിക്കുന്നത്. നോമിനേഷന്‍ അപേക്ഷകള്‍ എപ്പോഴാണ് വീണ്ടും സ്വീകരിച്ച് തുടങ്ങുകയെന്ന ഔപചാരിക പ്രഖ്യാപനം ഉണ്ടാവുമെന്നും അറിയിപ്പുണ്ട്.ഇത് പ്രകാരം ബിഎസ്എംക്യു വീണ്ടും അപേക്ഷകള്‍ സ്വീകരിക്കുന്നത് വരെ സ്‌കില്‍ഡ്, ബിസിനസ് അപേക്ഷകര്‍ക്ക് തങ്ങളുടെ സ്റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപേക്ഷകള്‍ സമര്‍പ്പിക്കാനാവില്ല.

ബിഎസ്എംക്യു ഓപ്പണ്‍ ചെയ്യുന്നതിന് മുമ്പ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്നുമറിയുക. എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് അഥവാ ഇഒഐ സമര്‍പ്പിക്കുന്നതിന് മുമ്പ് സ്‌കില്‍ഡ് അപേക്ഷകര്‍ തങ്ങളുടെ ഒക്യുപേഷന്‍ പുതിയ ക്യുഎസ്ഒഎല്ലില്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസ അപേക്ഷകര്‍ക്കും ബാധകമാണ്. സ്‌കില്‍ഡ് മൈഗ്രന്റുകള്‍ക്ക് ഇവിടുത്തെ സമൂഹത്തിന്റെ ഭാഗമാകുന്നതിനും ഇവിടുത്തെ സമ്പദ് വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യാന്‍ അവസരമേകണമെന്ന് തന്നെയാണ് ബിഎസ്എംക്യു ഇപ്പോഴും വിശ്വസിക്കുന്നത്.

Other News in this category



4malayalees Recommends