ഓസ്ട്രേലിയയിലെ മാലിന്യസംസ്‌കരണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓസ്‌ട്രേലിയന്‍ മാലിന്യം സ്വീകരിക്കില്ലെന്ന ഏഷ്യയുടെ നിലപാട് സമ്മര്‍ദമേറ്റുന്നു; പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് റീസൈക്ലിംഗ് വ്യവസായം

ഓസ്ട്രേലിയയിലെ മാലിന്യസംസ്‌കരണം കൂടുതല്‍ പ്രതിസന്ധിയിലേക്ക്; ഓസ്‌ട്രേലിയന്‍ മാലിന്യം സ്വീകരിക്കില്ലെന്ന ഏഷ്യയുടെ നിലപാട് സമ്മര്‍ദമേറ്റുന്നു; പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കാമെന്ന നിലപാട് ആവര്‍ത്തിച്ച് റീസൈക്ലിംഗ് വ്യവസായം

ഓസ്‌ട്രേലിയയില്‍ നിന്നുള്ള മാലിന്യം തങ്ങള്‍ സ്വീകരിക്കില്ലെന്ന നിലപാട് വിവിധ ഏഷ്യന്‍ രാജ്യങ്ങളെടുത്തതോടെ ഓസ്‌ട്രേലിയയില്‍ മാലിന്യം സംസ്‌കരിക്കുകയെന്ന പ്രതിസന്ധി നാള്‍ക്ക് നാള്‍ വര്‍ധിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഈ പ്രശ്‌നത്തിന് മുന്നില്‍ തളരുതെന്നും ഇതിന് സര്‍ക്കാരിനൊപ്പം അങ്ങേയറ്റം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുമുള്ള തങ്ങളുടെ നിലപാട് ആവര്‍ത്തിച്ച് ഓസ്‌ട്രേലിയയിലെ റീസൈക്ലിംഗ് ഇന്റസ്ട്രി വീണ്ടും മുന്നോട്ട് വന്നു.


ഓസ്ട്രേലിയയിലെ മാലിന്യ പ്രതിസന്ധി പരിഹരിക്കുമെന്ന മോറിസന്‍ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിന് പണം വകയിരുത്താന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയാണ് രാജ്യത്തെ റീസൈക്ലിംഗ് ഇന്റസ്ട്രി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ ഈ പ്രശ്നം പകുതി മാത്രം പരിഹരിക്കുന്നതിന് മാത്രമേ പ്രയോജനപ്പെടുകയുള്ളുവെന്നും ഇന്റസ്ട്രി അഭിപ്രായപ്പെടുന്നു.

ഓസ്ട്രേലിയയില്‍ നിന്നുമുള്ള മാലിന്യത്തെ ഇനി സ്വീകരിക്കില്ലെന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ വ്യക്തമാക്കിയ നിലയ്ക്ക് മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ നിയന്ത്രണം കൈവിട്ട് പോയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ സത്വരനടപടികളെടുത്തേ മതിയാവൂ എന്നും റീസൈക്ലിംഗ് ഇന്റസ്ട്രി മുന്നറിയിപ്പേകുന്നു. ഏഷ്യ ഓസ്ട്രേലിയന്‍ മാലിന്യത്തോട് മുഖം തിരിച്ചതോടെ തങ്ങള്‍ യെല്ലോ ലിഡ് ബിന്നുകളിലിടുന്ന മാലിന്യത്തെക്കുറിച്ചോര്‍ത്ത് ഓസ്ട്രേലിയക്കാര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്റസ്ട്രി സര്‍ക്കാരിന് മാലിന്യ സംസ്‌കരണത്തില്‍ പിന്തുണയേകിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നതെന്നത് പ്രാധാന്യമര്‍ഹിക്കുന്നു.



Other News in this category



4malayalees Recommends