ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാര്‍; തിരിച്ചയക്കപ്പെട്ട വിദേശി സമൂഹത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍

ആറുവര്‍ഷത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാര്‍; തിരിച്ചയക്കപ്പെട്ട വിദേശി സമൂഹത്തില്‍ മുമ്പില്‍ ഇന്ത്യക്കാര്‍

ആറുകൊല്ലത്തിനിടെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 36000 ഇന്ത്യക്കാരെ. ഇതില്‍ 7000 വനിതകളും ഉള്‍പ്പെടുന്നുവെന്നാണ് കണക്കുകള്‍. തൊഴില്‍/ താമസാനുമതി നിയമ ലംഘകര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് നാടുകടത്തപ്പെട്ടത്. ആകെ നാടുകടത്തപ്പെട്ടവരില്‍ 88000 പുരുഷന്മാരും 60000 സ്ത്രീകളുമാണുള്ളത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബ ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാടുകടത്തപ്പെട്ട വിദേശി സമൂഹത്തില്‍ മുമ്പില്‍ ഇന്ത്യക്കാരാണ്.

തൊഴില്‍നിയമവും താമസനിയമവും ലംഘിച്ചതിനാണ് കൂടുതല്‍ പേരെയും സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. മദ്യം, മയക്കുമരുന്ന് കേസുകളിലകപ്പെട്ടവരാണ് പിന്നീടുള്ളത്. ഗതാഗതനിയമലംഘനം നടത്തിയവര്‍, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നട?ത്തി?യ?വ?ര്‍, യാചകര്‍ എന്നിവരും പട്ടികയിലുണ്ട്. വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 17000 പേരെയാണ് നാടുകടത്തിയത്.



Other News in this category



4malayalees Recommends