യൂറോപ്യന്‍ യൂണിയന്‍ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായി കുവൈത്ത്; ഇയു കര്യാലയം പ്രവര്‍ത്തനം തുടങ്ങി

യൂറോപ്യന്‍ യൂണിയന്‍ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായി കുവൈത്ത്; ഇയു കര്യാലയം പ്രവര്‍ത്തനം തുടങ്ങി

യൂറോപ്യന്‍ യൂണിയന്‍ സ്ഥിരം പ്രതിനിധിയുള്ള ജി.സി.സിയിലെ മൂന്നാമത് രാജ്യമായി കുവൈത്ത്. യൂറോപ്യന്‍ യൂണിയന്റെ കാര്യാലയം രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹും യൂണിയന്‍ വൈസ് പ്രസിഡന്റ് ഫെഡറിക മുഗേരിനിയും ചേര്‍ന്നാണ് കാര്യാലയത്തിന്റ ഉദ്ഘാടനിര്‍വഹിച്ചത്. കുവൈത്ത് സിറ്റിയിലെ ഹറ ടവറിലാണ് കാര്യാലയം സ്ഥിതി ചെയ്യുന്നത്.

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ യൂറോപ്യന്‍ യൂനിയനും കുവൈത്തും സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇതു ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും 'വിഷന്‍ 2035' വികസന പദ്ധതിയെ പിന്തുണക്കാനുമാണ് സ്ഥിരം പ്രതിനിധിയെ നിയമിച്ചതെന്നു ഫെഡറിക മൊഗെറിനിയും പറഞ്ഞു.



Other News in this category



4malayalees Recommends