കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആവശ്യത്തിലധികം ഇമിഗ്രന്റുകളെത്തും; പ്രതിവര്‍ഷം 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ പ്രാവര്‍ത്തികമാകും

കാനഡയിലെ കിഴക്കന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍   ആവശ്യത്തിലധികം ഇമിഗ്രന്റുകളെത്തും; പ്രതിവര്‍ഷം 1700 പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിന് മുമ്പെ പ്രാവര്‍ത്തികമാകും

കാനഡയിലെ ഏറ്റവും കിഴക്കുള്ള പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോറില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അതായത് 2022 ആകുമ്പോഴേക്കും ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്നാണ് കണക്ക് കൂട്ടുന്നത്. അതായത് ഇക്കാലമാകുമ്പോഴേക്കും ഇവിടത്തെ ഇമിഗ്രേഷന്‍ ടാര്‍ജറ്റിനെ മറി കടക്കുന്ന വിധത്തിലായിരിക്കും ഇവിടേക്ക് കുടിയേറ്റക്കാരെത്തുന്നതെന്നാണ് പ്രവചനം.വര്‍ഷത്തില്‍ 1700 കുടിയേറ്റക്കാരെ സ്വീകരിക്കുകയെന്ന നിര്‍ദിഷ്ട ലക്ഷ്യത്തില്‍ കാനഡയിലെ ഏറ്റവും കിഴക്കുള്ളതും ഏറ്റവും ഒടുവില്‍ രൂപികരിക്കപ്പെട്ടതുമായ ഈ പ്രവിശ്യ എത്തിച്ചേരുമെന്നാണ് പ്രവചനം.


2022 ആകുമ്പോഴേക്കും തങ്ങള്‍ വര്‍ഷത്തില്‍ സ്വീകരിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം 50 ശതമാനത്തിലധികം വര്‍ധനവ് വരുത്തുമെന്നായിരുന്നു 2017ല്‍ ന്യൂഫൗണ്ട്‌ലാന്റ് ആന്‍ഡ് ലാബ്രഡോര്‍ പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റ് പറഞ്ഞിരുന്നത്. വര്‍ഷത്തില്‍ 1122 പിആറുകള്‍ ഇഷ്യൂ ചെയ്തിരുന്ന 2015ലെ ഇമിഗ്രേഷന്‍ നിരക്കിനെ അടിസ്ഥാനമാക്കിയായിരുന്നു ഈ ടാര്‍ജറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് പ്രകാരം അന്ന് 600ല്‍ അധികം കുടിയേറ്റക്കാരെ കൂടി സ്വീകരിച്ചാല്‍ മാത്രമേ പ്രഖ്യാപിത ലക്ഷ്യത്തിലെത്താന്‍ കഴിയുകയുള്ളൂ.

പക്ഷേ നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ കുടിയേറ്റക്കാര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലാണ് 2022 ആകുമ്പോഴേക്കും ഇവിടെ ആവശ്യത്തിലധികം കുടിയേറ്റക്കാരെത്തുമെന്ന പ്രവചനം ഉയര്‍ന്ന് വന്നിരിക്കുന്നത്.അന്നത്തെ 1700 പേര്‍ എന്ന പ്രവചനം ഒരു ഊഹാപോഹമായിരുന്നുവെന്നും അന്ന് അതാരംഭിക്കുമ്പോള്‍ വ്യക്തത കുറഞ്ഞ ഒരു ലക്ഷ്യമായിരുന്നുവെന്നും എന്നാല്‍ ഇന്ന് ഇതിലുപരി കുടിയേറ്റക്കാരെത്തുന്ന സ്ഥിതിയാണുള്ളതെന്നുമാണ് പ്രവിശ്യയിലെ മിനിസ്റ്റര്‍ ഓഫ് അഡ്വാന്‍സ്ഡ് എഡ്യുക്കേഷന്‍, സ്‌കില്‍സ്, ആന്‍ഡ് ലേബര്‍ ആയ ബെര്‍ണാര്‍ഡ് ഡേവിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends