കാനഡയിലേക്കെത്തുന്ന സൗത്ത് ആഫ്രിക്കക്കാരുടെ എണ്ണമേറുന്നു; വര്‍ഷം തോറും 1000ത്തോളം പേരെത്തുന്നു; ചെറുപ്പക്കാര്‍ക്കും മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍ക്കും സ്‌കില്‍ ജോബ് പരിചയവും ഇംഗീഷറിയുന്നവര്‍ക്കും അവസരമേറെ

കാനഡയിലേക്കെത്തുന്ന സൗത്ത് ആഫ്രിക്കക്കാരുടെ എണ്ണമേറുന്നു; വര്‍ഷം തോറും 1000ത്തോളം പേരെത്തുന്നു;  ചെറുപ്പക്കാര്‍ക്കും മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍ക്കും സ്‌കില്‍ ജോബ് പരിചയവും ഇംഗീഷറിയുന്നവര്‍ക്കും അവസരമേറെ
കാനഡയിലേക്കെത്തുന്ന സൗത്ത് ആഫ്രിക്കക്കാരുടെ എണ്ണത്തില്‍ സമീപകാലത്ത് വന്‍ കുതിച്ച് ചാട്ടമുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. പ്യൂ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം നിലവില്‍ കാനഡയില്‍ ജീവിക്കുന്നത് 50,000 സൗത്ത് ആഫ്രിക്കക്കാരാണ്. സെന്‍സസ് ഡാറ്റകള്‍ പ്രകാരം ഓരോ വര്‍ഷവും ഏതാണ്ട് 1000ത്തോളം സൗത്ത് ആഫ്രിക്കക്കാരാണ് കാനഡയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഫെഡറല്‍ സ്‌കില്‍സ് പ്രോഗ്രാമിലൂടെയാണ് ഇത്തരത്തില്‍ കൂടുതലായും സൗത്ത് ആഫ്രിക്കക്കാര്‍ കാനഡയിലേക്ക് എത്തുന്നതെന്നാണ് ബീവര്‍ ഇമിഗ്രേഷനിലെ നിക്കോളാസ് അവറാമി പറയുന്നത്. ഇതൊരു പോയിന്റ്‌സ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വയസ്, പ്രവൃത്തിപരിയത്തിന്റെ തോത്, വിദ്യാഭ്യാസ നിലവാരം, നിങ്ങള്‍ ഏത് തരത്തിലുള്ള ജോലിയിലാണ് യോഗ്യ നേടിയിരിക്കുന്നത് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പോയിന്റുകള്‍ നിശ്ചയിക്കപ്പെടുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്കിംഗ് സൃഷ്ടിക്കപ്പെടുകയും ഈ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ അപേക്ഷകരെ കുടിയേറ്റത്തിനായി തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. അധികൃതര്‍ തേടുന്ന സ്‌കില്ലുകളുടെ അടിസ്ഥാനത്തിലാണീ തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇത്തരത്തില്‍ പോയിന്റുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നതിനാല്‍ കട്ട് ഓഫ് നിശ്ചയിക്കപ്പെടുന്നില്ലെന്നാണ് അവറാമി പറയുന്നത്. ചില പ്രത്യേക കാറ്റഗറികളിലുളള സൗത്ത് ആഫ്രിക്കക്കാര്‍ക്ക് കാനഡയിലേക്ക് കുടിയേറ്റത്തിന് അവസരം ലഭിക്കുന്നതിനും തൊഴില്‍ ലഭിക്കുന്നതിനും സാധ്യതയേറെയാണ്. അവ താഴെപ്പറയുന്നവയാണ്.

1- 25നും 30നും ഇടയില്‍ പ്രായമുള്ളവര്‍.

2- മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍

3- സ്‌കില്‍ഡ് ജോബില്‍ രണ്ടോ മൂന്നോ വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍

4- ഇംഗ്ലീഷ് പ്രൊഫിഷ്യന്‍സി എക്‌സാമില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയവര്‍.

Other News in this category



4malayalees Recommends