യുഎസ് തിരിച്ചയച്ചവരും മെക്‌സിക്കന്‍ ക്യാമ്പുകളില്‍ കഴിയുന്നവരുമായ അഭയാര്‍ത്ഥികളുടെ ജീവന് കടുത്ത ഭീഷണി; തങ്ങളുടെ മാതൃരാജ്യങ്ങളിലെ കലാപത്തില്‍ നിന്നും ജീവനും കൊണ്ടോടിയെത്തിയവരുടെ ജീവന്‍ മെക്‌സിക്കന്‍ താവളങ്ങളില്‍ എപ്പോഴും നഷ്ടപ്പെടാവുന്ന അവസ്ഥ

യുഎസ് തിരിച്ചയച്ചവരും മെക്‌സിക്കന്‍ ക്യാമ്പുകളില്‍ കഴിയുന്നവരുമായ അഭയാര്‍ത്ഥികളുടെ ജീവന് കടുത്ത ഭീഷണി; തങ്ങളുടെ മാതൃരാജ്യങ്ങളിലെ കലാപത്തില്‍ നിന്നും ജീവനും കൊണ്ടോടിയെത്തിയവരുടെ ജീവന്‍ മെക്‌സിക്കന്‍ താവളങ്ങളില്‍ എപ്പോഴും നഷ്ടപ്പെടാവുന്ന അവസ്ഥ
യുഎസിലേക്ക് അസൈലം അപേക്ഷ നല്‍കി ഇക്കാര്യത്തില്‍ തീരുമാനം കാത്ത് മെക്‌സിക്കോയില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ അഭയാര്‍ത്ഥികളുടെ ജീവിതം പലവിധ ഭീഷണികളിലാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കുള്ള അഭയാര്‍ത്ഥിപ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് യുഎസ് മെക്‌സിക്കോക്ക് മേല്‍ സമ്മര്‍ദം ചെലുത്തി കരാറുണ്ടാക്കിയാണ് ഇവരെ മെക്്‌സിക്കോയിലേക്ക് അയച്ച് അവിടുത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ മാതൃരാജ്യങ്ങളിലെ ആക്രമണങ്ങളില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ട് യുഎസില്‍ നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അഭയം മോഹിച്ചെത്തിയ ഇവരുടെ ജീവന് മെക്‌സിക്കോയിലെ ക്യാമ്പുകളില്‍ കടുത്ത ഭീഷണി നേരിടുന്നുവെന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഇവരില്‍ തന്നെ നിരവധി കലാപകാരികളും തീവ്രവാദികളുമുണ്ടെന്നും അവര്‍ അക്കൂട്ടത്തിലുള്ള അഭയാര്‍ത്ഥികളുടെ ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്നുവെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

യുഎസുമായി അതിര്‍ത്തി പങ്കിടുന്ന മെക്‌സിക്കോയിലെ സിയുഡാഡ് ജ്വാറെസ് പോലുള്ള അതിര്‍ത്തി പട്ടണങ്ങളിലെ നിരവധി ക്യാമ്പുകളിലാണ് ഇത്തരം അഭയാര്‍ത്ഥികള്‍ അനിശ്ചിതത്വത്തിലും അപകടഭീഷണിയിലും നാളുകള്‍ തള്ളി നീക്കുന്നത്. ഇവിടെ ആരെ ആര്‍ക്കും കൊല്ലാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ തങ്ങളുടെ ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്നുമാണ് ഇത്തരമൊരു ക്യാമ്പില്‍ കഴിയുന്ന 55 കാരനായ ജുവാന്‍ വെളിപ്പെടുത്തുന്നത്. തന്റെ മാതൃരാജ്യമായ സ്റ്റേറ്റ് ഓഫ് സാക്ടെകാസിലെ കലാപങ്ങളില്‍ നിന്നും തന്റെ പത്തംഗ കുടുംബത്തോടൊപ്പമാണ് യുഎസിലെ അഭയം കൊതിച്ച് ജുവാന്‍ എത്തിയിരുന്നത്.എന്നാല്‍ മെക്‌സിക്കോയിലെ ക്യാമ്പിലും തങ്ങള്‍ അപകടഭീഷണി നേരിടുന്നുവെന്നും ഇയാള്‍ ആശങ്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ തങ്ങളുടെ ജീവന് ഭീഷണി നേരിടുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ടെന്നാണ് വിവിധി മനുഷ്യാവകാശ അഡ്വക്കറ്റുകള്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

Other News in this category4malayalees Recommends