അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയില്‍ വ്യക്തികള്‍ക്ക് പുകവലിക്കാന്‍ ഇനി 21 വയസ് കഴിയണം; പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് വ്യവസ്ഥ ചെയ്യുന്ന ബില്ലില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്

പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായം 18ല്‍ നിന്ന് 21 ആക്കി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍ണായക വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ബില്ലിനുണ്ട്. പുകവലിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വികസിപ്പിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് ആറ് മാസത്തെ സമയം നല്‍കിയിട്ടുണ്ട്. നിയമങ്ങള്‍ നടപ്പാക്കാന്‍ ഏജന്‍സി മൂന്ന് വര്‍ഷം രാജ്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.


'738 ബില്യണ്‍ ഡോളറിന്റെ ഡിഫന്‍സ് സ്‌പെന്‍ഡിംഗ് ബില്ലില്‍ ഞാന്‍ ഇന്ന് ഒപ്പുവെക്കും. മാതാപിതാക്കള്‍ക്ക് 12 ആഴ്ചത്തെ പ്രസവാവധി നല്‍കുന്നത്, ബഹിരാകാശ സേന ഉള്‍പ്പടെ സൃഷ്ടിച്ച് സൈന്യത്തെ ശക്തിപ്പെടുത്തുന്നത്, പുകവലിക്കുന്നതിനുള്ള നിയമപരമായ പ്രായപരിധി 21ലേക്ക് ഉയര്‍ത്തുന്നത് എന്നിവ ഇതില്‍ ഉള്‍പ്പെടും,' ട്രംപ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. പുകവലിക്കാനുള്ള നിയമപരമായ പ്രായപരിധി ഉയര്‍ത്തുക എന്നത് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ്. നിയമം പ്രാബല്യത്തിലാകുന്നതോടെ ഇലക്ട്രോണിക് സിഗററ്റ് ഉള്‍പ്പടെയുള്ള എല്ലാ പുകയില ഉല്‍പ്പന്നങ്ങളും വാങ്ങുന്നതിനുള്ള പ്രായപരിധി ദേശവ്യാപകമായി 18ല്‍ നിന്നും 21 ആയി ഉയരും.

Other News in this category



4malayalees Recommends