കിമ്മിന്റെ ക്രിസ്തമസ് സമ്മാന ഭീഷണിയില്‍ വിരണ്ട് അമേരിക്ക; വടക്കന്‍ കൊറിയയുടെ തീരത്ത് യുഎസിന്റെ ചാരവിമാനങ്ങള്‍ ശക്തമായ നിരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്; ഒരു രാജ്യത്തിനെതിരെ യുഎസ് ഇത്രയധികം ചാരവിമാനങ്ങള്‍ അയക്കുന്നത് ഇതാദ്യം

കിമ്മിന്റെ ക്രിസ്തമസ് സമ്മാന ഭീഷണിയില്‍ വിരണ്ട് അമേരിക്ക; വടക്കന്‍ കൊറിയയുടെ തീരത്ത് യുഎസിന്റെ ചാരവിമാനങ്ങള്‍ ശക്തമായ നിരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്; ഒരു രാജ്യത്തിനെതിരെ യുഎസ് ഇത്രയധികം ചാരവിമാനങ്ങള്‍ അയക്കുന്നത് ഇതാദ്യം

വടക്കന്‍ കൊറിയയുടെ തീരത്ത് അമേരിക്കയുടെ ചാരവിമാനങ്ങള്‍ ശക്തമായ നിരീക്ഷണം തുടരുന്നതായി റിപ്പോര്‍ട്ട്. ആണവ വിഷയത്തില്‍ അമേരിക്കക്കെതിരെ സംസാരിക്കവേ നല്ലൊരു ക്രിസ്മസ്സ് സമ്മാനം നല്‍കുമെന്നതിനെ തുടര്‍ന്നാണ് വടക്കന്‍ കൊറിയയുടെ ആകാശത്തില്‍ അമേരിക്ക ചാരവിമാനങ്ങളെ വിന്യസിച്ചത്. 2020ന്റെ തുടക്കത്തിന് മുന്‍പ് വടക്കന്‍ കൊറിയ വലിയ തോതിലുള്ള ഒരു മിസൈല്‍ പരീക്ഷണം കൂടി നടത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നു. കൊറിയന്‍ തീരത്തെ ഉന്നമിട്ട് ഇന്നലെയും ഇന്നുമായി ചാര വിമാനം പറന്നുവെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.


ആക്രമണം നടത്താന്‍ ശേഷിയുള്ള ആര്‍സി-135 ഡബ്ലിയു റിവെറ്റ് ജോയിന്റ് , ഇ-8സി, ആര്‍ ക്യൂ ഗ്ലോബല്‍ ഹ്വാക്, ആര്‍സി-135 എസ് കോബ്രാ ബോള്‍ എന്നീ അത്യാധുനിക വിമാനങ്ങളാണ് കൊറിയക്കെതിരെ സുരക്ഷക്കായി ഉപയോഗിച്ചത്. ആദ്യമായാണ് ഒരു രാജ്യത്തിനെതിരെ അമേരിക്ക ഇത്രയധികം ചാരവിമാനങ്ങള്‍ നിരീക്ഷണത്തിനയക്കുന്നത്.ആര്‍സി -135 ഡബ്ല്യു, ഇ -8 സി എന്നിവ 31,000 അടി ഉയരത്തില്‍ പറന്നപ്പോള്‍ ഗ്ലോബല്‍ ഹോക്കിനെ 53,000 അടി ഉയരത്തില്‍ കണ്ടെത്തിയതായി ഏവിയേഷന്‍ ട്രാക്കിങ് സര്‍വീസ് എയര്‍ക്രാഫ്റ്റ് അറിയിച്ചു. അതേസമയം, ജപ്പാനിലെ കടേന എയര്‍ ബേസില്‍ നിന്ന് ആര്‍സി -135 എസ് പറന്നുയര്‍ന്ന് കിഴക്കന്‍ കടലിനു മുകളിലൂടെ നിരീക്ഷണ ദൗത്യങ്ങള്‍ നടത്തിയതായി ട്രാക്കര്‍ പറയുന്നു. ഇന്ധനം നിറയ്ക്കുന്ന കെസി -135 ആര്‍ വിമാനവും കിഴക്കന്‍ കടലിനു മുകളിലൂടെ പറന്നിരുന്നു.

ഒരാഴ്ച മുമ്പാണ് അമേരിക്കയ്ക്ക് താനൊരു ക്രിസ്തുമസ് സമ്മാനം നല്‍കുമെന്ന് കിം പറഞ്ഞത്. ഉത്തരകൊറിയ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാകണമെന്ന് കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധി ആവശ്യപ്പെട്ടിരുന്നു. 2018 ജൂണ്‍ മാസത്തിന് ശേഷം മൂന്ന് തവണ ട്രംപും കിമ്മും കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Other News in this category



4malayalees Recommends