കാനഡയിലെ ക്യുബെക് പ്രൊവിന്‍സില്‍ അധ്യാപകരാകാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ ഈ വെബ്‌സൈറ്റ് തീര്‍ച്ചയായും സന്ദര്‍ശിക്കുക; വിദേശികള്‍ക്കും കാനഡയിലുള്ളവര്‍ക്കും അധ്യാപക പരിശീലനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ക്യുബെക്കിന്റെ വെബ്‌സൈറ്റ്

കാനഡയിലെ ക്യുബെക് പ്രൊവിന്‍സില്‍ അധ്യാപകരാകാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ ഈ വെബ്‌സൈറ്റ് തീര്‍ച്ചയായും സന്ദര്‍ശിക്കുക; വിദേശികള്‍ക്കും കാനഡയിലുള്ളവര്‍ക്കും അധ്യാപക പരിശീലനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ക്യുബെക്കിന്റെ വെബ്‌സൈറ്റ്

വിദേശികള്‍ക്കും കാനഡയിലുള്ളവര്‍ക്കുമായി അധ്യാപക പരിശീലനത്തെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പുതിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് തുടക്കം കുറിച്ച് കാനഡയിലെ ക്യുബെക് പ്രൊവിന്‍സ്.വിദ്യാഭ്യാസ മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്നതാണ് വെബ്‌സൈറ്റിന്റെ ലക്ഷ്യം.കഴിഞ്ഞ ദിവസമാണ് ക്യുബെക് മിനിസ്റ്റര്‍ ഓഫ് എജുകേഷന്‍ ആന്‍ഡ് ഹയര്‍ എജുക്കേഷന്‍ ഫ്രാങ്കോയിസ് റോബര്‍ഗ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ക്യുബെക് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് വെബ്‌സൈറ്റിന് തുടക്കം കുറിച്ചത്.


Becoming a Teacher എന്ന പേരിലുള്ള വെബ്‌സൈറ്റ് സെക്ഷന്‍ കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കരിയര്‍ മാറ്റത്തിനാഗ്രഹിക്കുന്ന യുവാക്കള്‍ക്കും ഏറെ പ്രയോജനകരമാണ്. അധ്യാപനത്തെ കുറിച്ചുള്ള അടിസ്ഥാനമായ അറിവുകള്‍ക്കൊപ്പം, അധ്യാപകരുടെ കടമകള്‍, ടീച്ചിംഗ് ലൈസന്‍സ് എങ്ങനെ ലഭ്യമാകാം, മേഖലയില്‍ എങ്ങനെ പുതിയ ജോലി കണ്ടെത്താം,തുടങ്ങിയ വിവരങ്ങളും വെബ്‌സൈറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യുബെക്കിലേക്ക് അധ്യാപകരായി കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രായോഗികമായ അറിവുകളും സൈറ്റില്‍ ലഭ്യമാണ്.

ക്യുബെക്കിലെ ടീച്ചിംഗ് പ്രാക്ടീസിനെ കുറിച്ച് വിവരം നല്‍കുന്ന ഇത്തരമൊരു വെബ്‌സൈറ്റിന് തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വിദ്യഭ്യാസമന്ത്രി പത്രപ്രസ്താവനയില്‍ അറിയിച്ചു. ക്യുബെക്കിലും വിദേശത്തുമുള്ള ടീച്ചിംഗ് ജോലി ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ‘Devenir enseignant‘ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യുബെക്കിലെ സ്‌കൂളുകളില്‍ വന്‍തോതില്‍ അധ്യാപക ക്ഷാമം നിലവിലുണ്ട്. മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘Devenir enseignant‘ പേജ് സന്ദര്‍ശിക്കുക.

Other News in this category



4malayalees Recommends