ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത് കാനഡ; വിദേശ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലെത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കാനഡ; കാനഡയില്‍ നിലവില്‍ പഠിക്കുന്നത് 642,000 വിദേശ വിദ്യാര്‍ത്ഥികള്‍

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്ത് കാനഡ; വിദേശ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലെത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കാനഡ; കാനഡയില്‍ നിലവില്‍ പഠിക്കുന്നത് 642,000 വിദേശ വിദ്യാര്‍ത്ഥികള്‍

ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഏറ്റവും കൂടുതലെത്തുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി കാനഡ. 642,000 വിദേശ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കാനഡയില്‍ പഠിക്കുന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ കാനഡയിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 13 ശതമാനമാണ് വര്‍ധിച്ചത്. 2019ല്‍ 404,000 വിദേശ വിദ്യാര്‍ത്ഥികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊണ്ട് ആറ് മടങ്ങായാണ് കാനഡയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പോപ്പുലേഷന്‍ വളര്‍ന്നത്.


ആഗോള മധ്യവര്‍ഗ ജനസംഖ്യയിലുണ്ടായ വര്‍ധനയാണ് കാനഡയുടെ ഈ വളര്‍ച്ചയെ ഏറെ സഹായിച്ചത്. മിഡില്‍ ക്ലാസിന്റെ എണ്ണം വര്‍ധിച്ചതോടെ വിദേശത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും കൂടി. യുനെസ്‌കോയുടെ കണക്കുകള്‍ പ്രകാരം അഞ്ച് മില്യണ്‍ വിദേശ വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ കാനഡയില്‍ ഉള്ളത്.

കാനഡയിലെ പ്രമുഖങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ വിദേശ പൗരന്‍മാരെ അനുവദിക്കുന്ന സ്റ്റഡ് പെര്‍മിറ്റ് അനുവദിച്ചു നല്‍കുന്നത് ഇമിഗ്രേഷന്‍, റെഫ്യൂജി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ആണ്. 2019ല്‍ കാനഡയിലുള്ള ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന്റെ എണ്ണവും ഇതുമായി ബന്ധപ്പെട്ട കണക്കുകളും ഐആര്‍സിസി നേരത്തെ പുറത്ത് വിട്ടിരുന്നില്ല. എന്നിരുന്നാലും രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 600,000 കവിഞ്ഞെന്ന് ഏറ്റവും പുതിയതായി പുറത്തു വന്ന സ്റ്റഡി പെര്‍മിറ്റ് അപ്രൂവല്‍ ഡാറ്റ വ്യക്തമാക്കിയിരുന്നു. 2009ല്‍ ഇത് 200,000 ആയിരുന്നു.

Other News in this category



4malayalees Recommends