ഹോങ്കോംഗ്, ബെയ്ജിംഗ്, ഷാങ്ഹായ്, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദു ചെയ്തത് ഏപ്രില്‍ വരെ നീട്ടി എയര്‍ കാനഡ; ബെയ്ജിംഗിലേക്കും ഷാങ്ഹായിലേക്കും ഏപ്രില്‍ 10 വരെ സര്‍വീസ് ഇല്ല

ഹോങ്കോംഗ്, ബെയ്ജിംഗ്, ഷാങ്ഹായ്, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദു ചെയ്തത് ഏപ്രില്‍ വരെ നീട്ടി എയര്‍ കാനഡ; ബെയ്ജിംഗിലേക്കും ഷാങ്ഹായിലേക്കും ഏപ്രില്‍ 10 വരെ സര്‍വീസ് ഇല്ല

ഹോങ്കോംഗ്, ബെയ്ജിംഗ്, ഷാംങ്ഹായ്, എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദു ചെയ്തത് ഏപ്രില്‍ വരെ നീട്ടി എയര്‍ കാനഡ. കൊറോണ വൈറസ് ഭീതി പടരുന്ന സാഹചര്യത്തിലാണ് എയര്‍ കാനഡ സര്‍വീസുകള്‍ നിര്‍ത്തി വെച്ചത്. മാര്‍ക്കറ്റ് ഡിമാന്‍ഡ് കുറഞ്ഞുവെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. ടൊറന്റോ - ഹോങ്കോംഗ് റൂട്ടിലുള്ള തങ്ങളുടെ സര്‍വീസുകള്‍ മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 27 വരെ താല്‍ക്കാലികമായി നിര്‍ത്തി വെക്കുന്നുവെന്ന് എയര്‍ലൈന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


പ്രതിവാരം ഹോങ്കോംഗിലേക്ക് 14 ഫ്‌ളൈറ്റുകളും ടൊറന്റോയിലേക്ക് ഏഴ് ഫ്‌ളൈറ്റുകളും വാന്‍കോവറിലേക്ക് ഏഴ് ഫ്‌ളൈറ്റുകളുമാണ് എയര്‍ കാനഡ ഓപ്പറേറ്റ് ചെയ്തിരുന്നത്. അതേസമയം, ബെയ്ജിംഗിലേക്കും ഷാങ്ഹായിലേക്കുമുള്ള ഫ്‌ളൈറ്റുകള്‍ ഏപ്രില്‍ 10 വരെയാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ടൊറന്റോ, മോണ്‍ട്രിയാല്‍, വാന്‍കോവര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഈ രണ്ട് ഇടങ്ങളിലേക്കും കമ്പനി സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തെ മാര്‍ച്ച് 27 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇത് പിന്നീട് ഏപ്രില്‍ 10 വരെ നീട്ടുകയായിരുന്നു. അതേസമയം, തായ്‌പേയിലേക്കുള്ള സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.

Other News in this category



4malayalees Recommends