രാജപദവികള്‍ ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാന്‍ ഒരുങ്ങുന്ന ഹാരി രാജകുമാരനും കുടുംബത്തിനു സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കാനഡ; പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് ദമ്പതികളെ സംരക്ഷിക്കില്ലെന്ന് തുറന്നടിച്ച് രാജ്യം

രാജപദവികള്‍ ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാന്‍ ഒരുങ്ങുന്ന ഹാരി രാജകുമാരനും കുടുംബത്തിനു സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കാനഡ; പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് ദമ്പതികളെ സംരക്ഷിക്കില്ലെന്ന് തുറന്നടിച്ച് രാജ്യം

അടുത്ത മാസത്തോടെ പൊതു ജീവിതം പൂര്‍ണമായും ഉപേക്ഷിച്ച് സാധാരണ ജീവിതം നയിക്കാന്‍ ഒരുങ്ങുന്ന ഹാരി രാജകുമാരനും പത്‌നി മേഗനും മകന്‍ ആര്‍ച്ചിക്കും സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കാനഡ. പ്രതിവര്‍ഷം 20 മില്യണ്‍ ഡോളറെങ്കിലും ഇവരെ സംരക്ഷിക്കാന്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിന് ഇനി സാധിക്കില്ലെന്നാണ് കനേഡിയന്‍ പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ വ്യക്തമാക്കുന്നത്. രാജപദവികള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഹാരിയും മേഗനും കാനഡയില്‍ സാധാരണ ജീവിതം നയിക്കുമ്പോള്‍ പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് ഇവര്‍ക്ക് സുരക്ഷയേകാന്‍ സാധിക്കില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.


ജനുവരിയില്‍ രാജകുടുംബത്തില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ കാനഡയില്‍ ഇവര്‍ സുരക്ഷിതരായിരിക്കുമെന്ന് എലിസബത്ത് രാജ്ഞിക്ക് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉറപ്പു നല്‍കിയിരുന്നു. ഇതിനു വിപരീതമാണ് രാജ്യം നിലവില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. കാനഡയില്‍ വാന്‍കൂര്‍ ദ്വീപിലെ വിക്ടോറിയയ്ക്ക് പുറത്തുള്ള ആഡംബര ബംഗ്ലാവിലാണ് ഇരുവരും താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നതായി ജനുവരി എട്ടിന് ദമ്പതികള്‍ നടത്തിയ പ്രഖ്യാപനം രാജവാഴ്ചയെ പിടിച്ചുകുലുക്കിയിരുന്നു.2018 മെയ് മാസത്തില്‍ വിവാഹിതരായ ഈ ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം മാധ്യമ വിചാരണകളുമായി മല്ലിടുകയാണെന്നും പ്രസ്താവനകളിലും കോടതികളിലും പത്രമാധ്യമങ്ങളിലും പതിവായി സംസാരിക്കാറുണ്ടെന്നും സമ്മതിച്ചു.അവര്‍ക്ക് മേലില്‍ ഹാരിയുടെ മുത്തശ്ശി എലിസബത്ത് രാജ്ഞിയെ പ്രതിനിധീകരിക്കാനോ അവരുടെ രാജകീയ പദവികള്‍ ഉപയോഗിക്കാനോ കഴിയില്ല. മാത്രമല്ല യുകെയിലെ ബംഗ്ലാവിനായി ചെലവഴിച്ച നികുതിദായകരുടെ പണം തിരിച്ചടയ്ക്കുകയും വേണം.അവര്‍ക്ക് ഇനിമുതല്‍ പൊതു പണം ലഭിക്കില്ല. അവരുടെ വാര്‍ഷിക ഫണ്ടിന്റെ 95 ശതമാനവും പിതാവ് ചാള്‍സ് രാജകുമാരനില്‍ നിന്നാണ് ലഭിക്കുന്നത്. അത് എത്ര നാള്‍ തുടരും എന്നറിയില്ല. അവരുടെ സുരക്ഷാ ബില്‍ നിലവില്‍ ബ്രിട്ടീഷ് പോലീസാണ് വഹിക്കുന്നത്.സ്വന്തം വരുമാന മാര്‍ഗങ്ങള്‍ ഉയര്‍ത്താനാണ് ദമ്പതികള്‍ ഉദ്ദേശിക്കുന്നത്. അവര്‍ അവരുടെ പുതിയ സസെക്സ് റോയല്‍ വെബ്സെറ്റ് സമാരംഭിക്കുകയും പേര് ട്രേഡ് മാര്‍ക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍, പൊതു ചുമതലകള്‍ ഉപേക്ഷിച്ച സ്ഥിതിക്ക് രാജകീയ നാമം ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് രാജ്ഞിയുടെ മുതിര്‍ന്ന ഉപദേശകന്‍ ഹെറാള്‍ഡ്രി നിര്‍ദ്ദേശിച്ചു.

Other News in this category



4malayalees Recommends