കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച നടപടി; കാനഡയിലെ ഭക്ഷ്യോല്‍പാദന-വിതരണത്തെ താറുമാറാക്കുമെന്ന് ഭക്ഷ്യോല്‍പാദകരുടെ മുന്നറിയിപ്പ്; കോവിഡ്-19 ന്റെ വിളയാട്ടം കാനഡയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ആശങ്ക

കാനഡ കൊറോണപ്പേടിയില്‍ വിദേശികള്‍ക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ച നടപടി; കാനഡയിലെ ഭക്ഷ്യോല്‍പാദന-വിതരണത്തെ താറുമാറാക്കുമെന്ന് ഭക്ഷ്യോല്‍പാദകരുടെ മുന്നറിയിപ്പ്; കോവിഡ്-19 ന്റെ വിളയാട്ടം കാനഡയില്‍ ഭക്ഷ്യക്ഷാമമുണ്ടാക്കുമെന്നും ആശങ്ക
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കാനഡ വിദേശികള്‍ ഇവിടേക്ക് കടന്ന് വരുന്നതിന് കര്‍ക്കശമായ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ അത് ഇവിടുത്തെ ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന ഉത്കണ്ഠ രേഖപ്പെടുത്തി രാജ്യത്തെ ഭക്ഷ്യോല്‍പാദകര്‍ രംഗത്തെത്തി. യാത്രാ നിരോധനം മൂലം കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കടന്ന് വരാന്‍ സാധിക്കാതായതിനാല്‍ അത് ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും കടുത്ത രീതിയില്‍ തടസപ്പെടുത്തുമെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്.

തല്‍ഫലമായി രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമമുണ്ടാകുമോ എന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ ഭംഗിയായി മറി കടക്കാന്‍ കാനഡക്കാര്‍ക്ക് സാധിക്കുമെന്ന് ഗ്രോസര്‍മാര്‍ ഉറപ്പേകുന്നുണ്ടെങ്കിലും ഇത് വിചാരിച്ച പോലെ എളുപ്പമായിരിക്കില്ലെന്നാണ് ഫുഡ് പ്രൊഡ്യൂസര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കാനഡ എല്ലാ വിദേശികള്‍ക്കും നേരെ വാതില്‍ കൊട്ടിയടച്ചിരിക്കുന്നത് കാനഡയിലെ അഗ്രികല്‍ച്ചറല്‍ ഫുഡ് പ്രൊഡക്ഷനെ കാര്യമായി ബാധിക്കുമെന്നാണ് ഫുഡ് പ്രൊഡ്യൂസര്‍മാര്‍ താക്കീതേകുന്നത്.

കനേഡിയന്‍ പൗരന്മാര്‍ , പെര്‍മനന്റ് റെസിഡന്റുമാര്‍, അമേരിക്കക്കാര്‍ അല്ലാത്തവരെല്ലാം നിലവിലെ സാഹചര്യത്തില്‍ കാനഡയിലേക്ക് കടന്ന് വരരുതെന്ന് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ കടുത്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നയതന്ത്രജ്ഞര്‍, എയര്‍ ക്രൂ, അവരുടെ അടുത്ത ബന്ധുക്കള്‍ തുടങ്ങിയവര്‍ക്ക് മാത്രമാണ് ഇക്കാര്യത്തില്‍ നേരിയ ഇളവുകള്‍ ട്യൂഡ്യൂ വാഗ്ദാനം ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്നുമെത്തുന്ന കാനഡക്കാര്‍ നിര്‍ബന്ധമായി 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ പോകണമെന്നും ട്രൂഡ്യൂ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

കാനഡയിലെ മിക്ക പ്രദേശങ്ങളിലേക്കും അപകടകരമായ തോതില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ് 19നെ പിടിച്ച് കെട്ടുന്നതിനാണ് വിട്ട് വീഴ്ചയില്ലാത്ത ഈ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഫെഡറല്‍ സര്‍ക്കാര്‍ വിശദീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിദേശികള്‍ക്ക് നേരെ വാതില്‍ കൊട്ടിയടക്കുന്നത ് ഇവിടേക്കെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ലഭ്യത ഇല്ലാതാക്കുമെന്നും അത് രാജ്യത്തെ ഭക്ഷ്യോല്‍പാദനത്തെയും വിതരണത്തെയും താറുമാറാക്കുമെന്നുമാണ് ഫുഡ് പ്രൊഡ്യൂസര്‍മാര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends