ഓസ്‌ട്രേലിയയിലെ അബൊറിജിനല്‍ സമൂഹങ്ങളും കോവിഡ്-19 ഭീഷണിയിലോ...? വിദൂരസ്ഥമായ ഇടങ്ങളില്‍ കഴിയുന്ന തദ്ദേശീയ ജനതയെ രോഗം ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി ഗവണ്‍മെന്റ്; ഹെല്‍ത്ത് വര്‍ക്കര്‍മാരെ ഒഴിച്ച് ആരെയും ഇത്തരം സമൂഹങ്ങളിലേക്ക് കടത്തുന്നില്ല

ഓസ്‌ട്രേലിയയിലെ അബൊറിജിനല്‍ സമൂഹങ്ങളും കോവിഡ്-19 ഭീഷണിയിലോ...? വിദൂരസ്ഥമായ ഇടങ്ങളില്‍ കഴിയുന്ന തദ്ദേശീയ ജനതയെ രോഗം ബാധിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി ഗവണ്‍മെന്റ്; ഹെല്‍ത്ത് വര്‍ക്കര്‍മാരെ  ഒഴിച്ച് ആരെയും ഇത്തരം സമൂഹങ്ങളിലേക്ക് കടത്തുന്നില്ല
ഓസ്‌ട്രേലിയയില്‍ കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിദൂരസ്ഥമായ ഇടങ്ങളില്‍ ജീവിക്കുന്ന അബൊറിജിനല്‍ സമൂഹങ്ങള്‍ വരെ ഭീഷണി നേരിടുന്നുവോ എന്ന ആശങ്ക നിറഞ്ഞ ചോദ്യമുയരുന്നുണ്ട്. ഇത്തരം ചില സമൂഹങ്ങളിലേക്ക് ഒരു ആഴ്ച മുമ്പ് തന്നെ സന്ദര്‍ശകര്‍ക്ക് കടുത്ത വിലക്കേര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഈ സമൂഹങ്ങളെ കൊറോണ ബാധയില്‍ നിന്നും സംരക്ഷിക്കുന്നതിനായി ബയോസെക്യൂരിറ്റി ആക്ടുപയോഗിച്ചുള്ള കടുത്ത നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിച്ച് വരുന്നത്.

പുതിയ നീക്കത്തിന്റെ ഭാഗമായി മെഡിക്കല്‍, ഹെല്‍ത്ത് സ്റ്റാഫുകളെ മാത്രമേ ഇത്തരം സമൂഹങ്ങളിലേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നുള്ളൂ. ഏതാണ്ട് 1,20,000 പേരാണ് ഇത്തരം സമൂഹങ്ങളുടെ ഭാഗമായി വിദൂരസ്ഥങ്ങളായ ഇടങ്ങളില്‍ ജീവിക്കുന്നത്. ഇവിടങ്ങള്‍ അബൊറിജനല്‍ വിഭാഗങ്ങളുടെയും സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ ജനതയുടെയും വാസസ്ഥലങ്ങളാണ്. ഇവരെ സാധാരണമായി ഫസ്റ്റ് നാഷന്‍ ജനത അല്ലെങ്കില്‍ ഇന്‍ഡിജെനസ് ഓസ്‌ട്രേലിയന്‍സ് എന്നാണ് വിളിക്കാറുള്ളത്.

നിലവില്‍ ഇവിടങ്ങളിലേക്ക് കോവിഡ് 19 എത്തിച്ചേര്‍ന്നിട്ടില്ല. എന്നാല്‍ നേരിയ ഒരു അശ്രദ്ധയുണ്ടായാല്‍ പോലും ഇവരെ രോഗം കടന്നാക്രമിക്കുമെന്ന ഉത്കണ്ഠ ശക്തമായിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ കോവിഡ് 19 അതിന്റെ ആദ്യ ഘട്ടത്തിലായതിനാലാണ് അബൊറിജനലുകളെ ഇത് ബാധിക്കാതിരിക്കുന്നതെന്നും വരും നാളുകളില്‍ രോഗത്തിന്റെ നിയന്ത്രണം വിട്ടാല്‍ ഇത് തദ്ദേശീയ ജനതയെയും ബാധിക്കുമെന്നുമുള്ള മുന്നറിയിപ്പ് വിദഗ്ധര്‍ ഉയര്‍ത്തുന്നുണ്ട്.ഇതിനെ തുടര്‍ന്നാണ് ഇവരെ കോവിഡ് 19ല്‍ നിന്നും കാത്ത് രക്ഷിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends