ഓസ്‌ട്രേലിയയില്‍ 849 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടും ഏഴ് പേര്‍ മരിച്ചിട്ടും ചിലര്‍ക്ക് വേണ്ടത്ര ജാഗ്രതയില്ല; ബീച്ചുകളിലും പാര്‍ക്കുകളിലും കൂട്ടം ചേര്‍ന്ന് കറങ്ങി നടക്കുന്നവരേറെ; സെല്‍ഫ് ഐസൊലേഷന് നിര്‍ദേശിക്കപ്പെട്ടവര്‍ പോലും പുറത്തിറങ്ങുന്നു

ഓസ്‌ട്രേലിയയില്‍ 849 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടും ഏഴ് പേര്‍ മരിച്ചിട്ടും ചിലര്‍ക്ക് വേണ്ടത്ര ജാഗ്രതയില്ല; ബീച്ചുകളിലും പാര്‍ക്കുകളിലും കൂട്ടം ചേര്‍ന്ന് കറങ്ങി നടക്കുന്നവരേറെ; സെല്‍ഫ് ഐസൊലേഷന് നിര്‍ദേശിക്കപ്പെട്ടവര്‍ പോലും പുറത്തിറങ്ങുന്നു

ഓസ്‌ട്രേലിയയില്‍ 849 പേര്‍ക്ക് കൊറോണ ബാധിക്കുകയും കോവിഡ്-19 ബാധിച്ച് ഏഴ് പേര്‍ ഇതുവരെ മരിക്കുകയും ചെയ്തിട്ടും രാജ്യത്തെ ചിലയിടങ്ങളില്‍ ജനങ്ങള്‍ ഗവണ്‍മെന്റിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന മുന്നറിയിപ്പ് ശക്തമായി. രാജ്യത്ത് രോഗം നിയന്ത്രണവിധേയമാക്കുന്നതിനായി സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുന്ന ടൂറിസ്റ്റുകളും ഓസ്‌ട്രേലിയക്കാരും അത് തള്ളിക്കളഞ്ഞ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും കറങ്ങി നടക്കുകയും കൂട്ടം ചേരുകയും ചെയ്യുന്നുവെന്നും ഇതില്‍ പ്രദേശവാസികളിലും ഒഫീഷ്യലുകളിലും കടുത്ത ക്രോധവും ആശങ്കയുമുണ്ടാക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.


രോഗം പടരുന്നതിന്റെ തോത് കുറയ്ക്കുന്നതിനായി ആളുകളോട് പൊതു ഇടപെടലുകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും കൂട്ടം ചേരരുതെന്നും ആള്‍ക്കാര്‍ തമ്മില്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും കഴിയുന്നതും വീടിനകത്ത് കഴിയണമെന്നുമാണ് ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് അത്ര ഗൗരവത്തിലെടുക്കാതെ സാധാരണ പോലെ ജീവിതം അടിച്ച ്‌പൊളിച്ച് കറങ്ങി നടക്കുന്നവരേറെയുണ്ടെന്നാണ് വിവിധ ഇടങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്.

ചിലര്‍ ഇത്തരം നിയമങ്ങളെ കാറ്റില്‍ പറത്തുന്നുവെന്ന് തനിക്ക് വിവരം ലഭിച്ചുവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ വെള്ളിയാഴ്ച മുന്നറിയിപ്പേകിയിട്ടുണ്ട്.സെല്‍ഫ് ഐസൊലേഷനിലുളളവര്‍ പോലും ഇത്തരത്തില്‍ പുറത്ത് ചാടുന്നത് സമൂഹത്തിന് മൊത്തം അപകടം വരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. നല്ല ആരോഗ്യമുള്ളവരും ചെറുപ്പക്കാരുമാണ് ഇത്തരത്തില്‍ നിയമം ലംഘിച്ച് അടിച്ച് പൊളിച്ച് കറങ്ങി നടന്ന് മറ്റുള്ളവര്‍ക്ക് കൂടി രോഗം പടര്‍ത്തുന്നതില്‍ മുന്‍പന്തിയിലെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച നിയമങ്ങള്‍ പിന്തുടരേണ്ടത് ഓരോരുത്തരുടെയും സിവിക് ഡ്യൂട്ടിയാണെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ബ്രെന്‍ഡന്‍ മര്‍ഫി ഓര്‍മിപ്പിക്കുന്നത്.

Other News in this category



4malayalees Recommends