ഓസ്‌ട്രേലിയയില്‍ കൊറോണ പെരുകുന്നതോടെ രണ്ടാഴ്ചയോടെ ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ തീരെയുണ്ടാവില്ല; എന്‍എസ്ഡബ്ല്യൂവില്‍ മാത്രം 80,000 പേരെ ഐസിയുവിലാക്കേണ്ടി വരും; സ്റ്റേറ്റില്‍ ലഭ്യമായ ഐസിയു ബെഡുകള്‍ വെറും 874; രാജ്യത്ത് വെറും 2229 ഐസിയു ബെഡുകള്‍

ഓസ്‌ട്രേലിയയില്‍ കൊറോണ പെരുകുന്നതോടെ രണ്ടാഴ്ചയോടെ ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ തീരെയുണ്ടാവില്ല; എന്‍എസ്ഡബ്ല്യൂവില്‍ മാത്രം 80,000 പേരെ ഐസിയുവിലാക്കേണ്ടി വരും; സ്റ്റേറ്റില്‍ ലഭ്യമായ ഐസിയു ബെഡുകള്‍ വെറും 874; രാജ്യത്ത് വെറും 2229 ഐസിയു ബെഡുകള്‍
ഓസ്‌ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണം 1000കവിയുകയും ഏഴ് പേര്‍ മരിക്കുയും ചെയ്തിരിക്കുകയാണ്. രാജ്യത്ത് ഇത് സംബന്ധിച്ച പ്രതിസന്ധി വരുംനാളുകളില്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ഇത്തരത്തില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്നത് തുടര്‍ന്നാല്‍ ഏപ്രിലോടെ രാജ്യത്തെ ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ചവര്‍ ആശുപത്രികളിലേക്ക് ഇടതടവില്ലാതെ എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ രണ്ടാഴ്ചക്കകം രാജ്യത്തെ ഹെല്‍ത്ത് സിസ്റ്റം താറുമാറാകുമെന്നും അത്യാവശ്യ രോഗികള്‍ക്ക് പോലും ചികിത്സ ലഭിക്കാതെ അപകടത്തിലാകുന്ന അവസ്ഥയുണ്ടാകുമെന്നുമാണ് എക്‌സ്പര്‍ട്ടുകള്‍ പ്രവചിക്കുന്നത്. അധികം വൈകാതെ എന്‍എസ്ഡബ്ല്യൂവില്‍ മാത്രം 1.6 മില്യണ്‍ പേര്‍ക്ക് വൈറസ് സമ്പര്‍ക്കമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

സ്റ്റേറ്റിലെ എട്ട് മില്യണ്‍ ജനസംഖ്യയില്‍ അഞ്ച് ശതമാനം പേര്‍ക്ക് അല്ലെങ്കില്‍ 80,000 പേര്‍ക്ക് ഇന്റന്‍സീവ് കെയര്‍ വേണ്ടി വരുമെന്നും നിലവിലെ സാഹചര്യത്തില്‍ അത് ലഭ്യമാക്കാന്‍ സാധിക്കാതെ കടുത്ത ദുരന്തമുണ്ടാകുമെന്നുമാണ് ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോ. കെറി ചാന്റ് മുന്നറിയിപ്പേകുന്നത്.2018ലെ ഓസ്‌ട്രേലിയന്‍ ആന്‍ഡ് ന്യൂസിലാന്‍ഡ് ഇന്റന്‍സീവ് കെയര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍എസ്ഡബ്ല്യൂവില്‍ വെറും 874 ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍ മാത്രമേയുള്ളൂ. ആ അവസ്ഥയില്‍ 80,000 പേര്‍ക്ക് ഇന്റന്‍സീവ് കെയര്‍ വേണ്ടി വന്നാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ഇപ്പോള്‍ ചിന്തിക്കാന്‍ പോലുമാവില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്.

ഈ സൊസൈറ്റി പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ഓസ്‌ട്രേലിയയില്‍ ഒരു ലക്ഷം പേര്‍ക്ക് 8.92 ഐസിയു ബെഡുകള്‍ മാത്രമേയുള്ളൂ. രാജ്യത്ത് മൊത്തം 2229 ഐസിയു ബെഡുകള്‍ മാത്രമേയുളളൂ. കൊറോണ രോഗികള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ആദ്യത്തോടെ ഓസ്‌ട്രേലിയയില്‍ ഒരൊറ്റ ഐസിയു ബെഡും ഒഴിവുണ്ടാകില്ലെന്നാണ് ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റി സ്റ്റാറ്റിറ്റിക്‌സ് ലെക്ചററായ മേഗന്‍ ഹിഗീ മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends