ഓസ്‌ട്രേലിയയിലെ ബിസിനസുകളെ കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ രണ്ടാംഘട്ട ധനസഹായമായി 66 ബില്യണ്‍ ഡോളര്‍ കൂടി; മൊത്തം അനുവദിക്കുന്നത് 189 ബില്യണ്‍ ഡോളര്‍; ചെറുകിട ബിസിനസുകള്‍ക്ക് ഒരു ലക്ഷം പൗണ്ടിന്റെ ഗ്രാന്റ്; 40 ബില്യണ്‍ ഡോളറിന്റെ ലോണ്‍ സ്‌കീമും

ഓസ്‌ട്രേലിയയിലെ ബിസിനസുകളെ കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ രണ്ടാംഘട്ട ധനസഹായമായി 66 ബില്യണ്‍ ഡോളര്‍ കൂടി; മൊത്തം അനുവദിക്കുന്നത് 189 ബില്യണ്‍ ഡോളര്‍; ചെറുകിട ബിസിനസുകള്‍ക്ക് ഒരു ലക്ഷം പൗണ്ടിന്റെ ഗ്രാന്റ്; 40 ബില്യണ്‍ ഡോളറിന്റെ ലോണ്‍ സ്‌കീമും
കൊറോണ ബാധയാല്‍ പ്രതിസന്ധിയിലായ ഓസ്‌ട്രേലിയയിലെ ചെറിയ ബിസിനസുകളെ കൈ പിടിച്ച് കയറ്റുന്നതിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രണ്ടാം ഘട്ട സഹായമായി 66 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിക്കും. കൊറോണ പ്രതിസന്ധിയില്‍ താങ്ങാവുന്നതിനായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച 17.6 ബില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. കടം കൊടുക്കുന്നതിനായി ബാങ്കുകള്‍ക്ക് 105 ബില്യണ്‍ ഡോളറും അനുവദിച്ചിരുന്നു. ഇവയെല്ലാം കൂടി കണക്കാക്കുമ്പോള്‍ നിലവില്‍ മൊത്തം 189 ബില്യണ്‍ ഡോളറിന്റെ സഹായമാണ് അനുവദിച്ചിരിക്കുന്നത്. ജിഡിപിയുടെ 9.7 ശതമാനമാണീ തുക.

രണ്ടാംഘട്ട ധനസഹായത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ കാഷ് ഗ്രാന്റ് പുതിയ ലോണ്‍ സ്‌കീമിലൂടെ കൈമാറുന്നതായിരിക്കും. കൊറോണ വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്നും തൊഴിലുടമകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണിത്. എന്നാല്‍ കൊറോണ വരുത്തിയ ആഘാതത്തിന്റെ ദുരന്തം തൊഴിലാളികള്‍ സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും മോറിസന്‍ നല്‍കുന്നുണ്ട്.കൊറോണ ഓസ്‌ട്രേലിയയില്‍ പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തെ നിരവധി ഷോപ്പുകള്‍, കഫെകള്‍, ബാറുകള്‍, തുടങ്ങിയവ അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതമായിരിക്കുന്ന അവസ്ഥയാണുള്ളത്.

കടുത്ത സാമ്പത്തിക തകര്‍ച്ചയുടെ ഫലമായി ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ബിസിനസുകളെ രക്ഷിക്കുന്നതിനായി രണ്ടാം വട്ട സഹായധനം വാഗ്ദാനം ചെയ്ത് മോറിസന്‍ രംഗത്തെത്തിയിരിക്കുന്നത്.രണ്ടാം വട്ടം സഹായധനമായി 66 ബില്യണ്‍ ഡോളര്‍ ഇന്ന് മോറിസന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിലാണ് ചെറുകിട ബിസിനസുകള്‍ക്കുള്ള ഒരു ലക്ഷം പൗണ്ടിന്റെ ഗ്രാന്റുകളുമുള്‍പ്പെടുന്നത്. ഇത്തരത്തില്‍ കാഷ് പേമെന്റുകള്‍ക്കൊപ്പമാണ് ഗവണ്‍മെന്റ് 40 ബില്യണ്‍ ഡോളറിന്റെ ലോണ്‍ സ്‌കീമും അനുവദിക്കാനൊരുങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ട് പോകാന്‍ പാടുപെടുന്ന കമ്പനികള്‍ക്ക് പലിശ കുറഞ്ഞ ലോണുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് പിന്തുണയേകാനാണീ ലോണ്‍ സ്‌കീം പ്രയോജനപ്പെടുന്നത്.

കൊറോണ തീര്‍ത്ത പ്രതിസന്ധിയാല്‍ രാജ്യത്തെ ആയിരക്കണക്കിന് പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, ടൂറിസം, മറ്റ് നിരവധി മേഖകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ജോബ്‌സീക്കര്‍ പേമെന്റ് വര്‍ധിപ്പിക്കാന്‍ മോറിസന്‍ ഒരുങ്ങുന്നുവെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ക്ക് മില്യണ്‍ കണക്കിന് ഡോളര്‍ കൈമാറാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.

Other News in this category



4malayalees Recommends