ഓസ്‌ട്രേലിയയില്‍ ഓരോ മൂന്ന് മുതല്‍ നാല് ദിവസങ്ങള്‍ക്കിടെയും കൊറോണ കേസുകള്‍ ഇരട്ടിയായി പെരുകുന്നു; മൊത്തം 1068 രോഗികളും ഏഴ് മരണവും; 436 കേസുകളുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍; 229 കേസുകളും 221 കേസുകളുമായി വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡും തൊട്ടുപുറകില്‍

ഓസ്‌ട്രേലിയയില്‍ ഓരോ മൂന്ന് മുതല്‍ നാല് ദിവസങ്ങള്‍ക്കിടെയും കൊറോണ കേസുകള്‍ ഇരട്ടിയായി പെരുകുന്നു; മൊത്തം 1068 രോഗികളും ഏഴ് മരണവും; 436 കേസുകളുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍; 229 കേസുകളും  221 കേസുകളുമായി വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡും തൊട്ടുപുറകില്‍
ഓസ്‌ട്രേലിയയില്‍ ഓരോ മൂന്ന് മുതല്‍ നാല് ദിവസങ്ങള്‍ക്കിടെ കൊറോണ വൈറസ് കേസുകള്‍ ഇരട്ടിയായി പെരുകിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കാജനകമായ കണക്കുകള്‍ പുറത്ത് വന്നു. ശനിയാഴ്ചത്തെ കണക്ക് പ്രകാരം രാജ്യത്തെ കൊറോണ കേസുകള്‍ 1000 പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ മരണം ഏഴില്‍ തന്നെ ഒതുങ്ങുന്നുവെന്നത് ആശ്വാസകരമാണ്. ഓരോ സ്‌റ്റേറ്റിലെയും ടെറിട്ടെറികളിലെയും ഹെല്‍ത്ത് അഥോറിറ്റികള്‍ നല്‍കുന്ന നമ്പര്‍ ടാലികളുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മൊത്തം കോവിഡ് 19 കേസുകള്‍ കണക്കാക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍ നിലവില്‍ രാജ്യത്തെ കോവിഡ്-19 കേസുകള്‍ 1068ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇത് പ്രകാരം എന്‍എസ്ഡബ്ല്യൂവില്‍ 436 കേസുകളും വിക്ടോറിയയില്‍ 229 കേസുകളും ക്യൂന്‍സ്ലാന്‍ഡില്‍ 221 കേസുകളും സൗത്ത് ഓസ്‌ട്രേലിയയില്‍ 67 കേസുകളും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയിയല്‍ 90 കേസുകളും ടാസ്മാനിയയില്‍ 11 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഒമ്പത് കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ അഞ്ച് കേസുകളുമാണ് സ്ഥീകരിച്ചിരിക്കുന്നത്.

വിവിധ വിദേശരാജ്യങ്ങളിലുള്ള ഓസ്‌ട്രേലിയക്കാര്‍ തിരിച്ച് വരുന്നതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം ഇനിയും രാജ്യത്ത് കുതിച്ചുയരുമെന്നാണ് അധികൃതര്‍ പ്രവചിച്ചിരിക്കുന്നത്. ആക്ടില്‍ മൂന്ന് പുതിയ കേസുകള്‍ ശനിയാഴ്ചയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ വിദേശത്ത് നിന്നും അടുത്തിടെ തിരിച്ച് വന്നവരായിരുന്നു. എന്‍എസ്ഡബ്ല്യൂ ഇന്ന് 83 പുതിയ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് അധികൃതര്‍ പുതുതായി 37 കേസുകളും വിക്ടോറിയ 51 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ ബാധിതരായ 43 പേര്‍ക്ക് പൂര്‍ണമായും സുഖമായിട്ടുമുണ്ട്.ഇതുവരെ മരിച്ച ഏഴ് പേരില്‍ ഒരാള്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കാരനും ആറ് പേര്‍ എന്‍എസ്ഡബ്ല്യൂവില്‍ ഉള്ള ആളുമാണ്. മാര്‍ച്ച് ഒന്നിനായിരുന്നു രാജ്യത്തെ ആദ്യത്തെ കൊറോണ മരണമുണ്ടായത്.

Other News in this category



4malayalees Recommends