ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞു; രാജ്യത്തെ സര്‍വകാല റെക്കോര്‍ഡ്; തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി ഇടിഞ്ഞു; കൊറോണ ബാധ കാരണം വരും മാസങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് മുമ്പൊരു സന്തോഷ വാര്‍ത്ത

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞു; രാജ്യത്തെ സര്‍വകാല റെക്കോര്‍ഡ്; തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനമായി ഇടിഞ്ഞു; കൊറോണ ബാധ കാരണം വരും മാസങ്ങളില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന് മുമ്പൊരു സന്തോഷ വാര്‍ത്ത
ഓസ്‌ട്രേലിയയില്‍ നിലവില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 13 മില്യണ്‍ കവിഞ്ഞുവെന്ന പ്രതീക്ഷാനിര്‍ഭരമായ കണക്ക് പുറത്ത് വിട്ട് ഗവണ്‍മെന്റ് രംഗത്തെത്തി.എംപ്ലോയ്‌മെന്റ് മിനിസ്റ്ററായ മൈക്കലിയ കാഷാണ് ഒരു പ്രസ് കോണ്‍ഫറന്‍സില്‍ വച്ച് ഈ സന്തോഷകരമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഇതൊരു റെക്കോര്‍ഡാണെന്നും അദ്ദേഹം പറയുന്നു. കൊറോണ വൈറസ് രാജ്യത്തിന് കടുത്ത ഭീഷണിയുയര്‍ത്തുന്ന വേളയിലാണ് മൈക്കലിയ പുറത്ത് വിട്ടിരിക്കുന്നത്.

ഏറ്റവും പുതിയ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരിയില്‍ 5.1 ശതമാനമായിട്ടാണ് കുറഞ്ഞിരിക്കുന്നത്.പാര്‍ട്ടിസിപ്പേഷന്‍ നിരക്ക് 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലെത്തിയിട്ടുമുണ്ട്. എന്നാല്‍ നിലവില്‍ കൊറോണ വൈറസ് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന ഈ വേളയില്‍ വരും മാസങ്ങളില്‍ രാജ്യത്തെ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടാകുമെന്നുറപ്പായ വേളയിലാണ് ഈ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കോവിഡ് 19 ബാധ കാരണം തൊഴിലില്ലായ്മ വരും മാസങ്ങളില്‍ രൂക്ഷമാകുമെന്നും മൈക്കലിയ മുന്നറിയിപ്പേകുന്നുണ്ട്. പേരിന് തൊഴിലുണ്ടെങ്കിലും എന്നാല്‍ വേണ്ടത്ര മണിക്കൂറുകള്‍ ജോലി ചെയ്യാത്തവരുമായവരുടെ എണ്ണം അഥവാ അണ്ടര്‍എംപ്ലോയ്ഡ് കാറ്റഗറിയിലുള്ളവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവുണ്ടായി അത്തരക്കാര്‍ 1.18 മില്യണായിത്തീര്‍ന്നുവെന്നും ഗവണ്‍മെന്റ് വെളിപ്പെടുത്തുന്നു.കോവിഡ് ബാധ കാരണം രാജ്യത്തെ നിരവധിബിസിനസുകള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നതിനാല്‍ വരാനിരിക്കുന്ന മാസങ്ങളില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന സൂചനയും ഗവണ്‍മെന്റ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നതിനിടെ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends