ഓസ്ട്രേലിയയില്‍ കൊറോണ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും ബിസിസനുകളെ പിന്തുണക്കാന്‍ 130 ബില്യണ്‍ ഡോളറിന്റെ ജോബ്സ് റെസ്‌ക്യൂ പ്ലാന്‍; ആറ് മില്യണോളം തൊഴിലാളികള്‍ക്ക് പ്രയോജനകരമാവുന്ന പദ്ധതി; രണ്ടാഴ്ച കൂടുമ്പോള്‍ 1500 ഡോളര്‍ വേയ്ജ് സബ്സിഡി

ഓസ്ട്രേലിയയില്‍ കൊറോണ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും ബിസിസനുകളെ പിന്തുണക്കാന്‍ 130 ബില്യണ്‍ ഡോളറിന്റെ ജോബ്സ് റെസ്‌ക്യൂ പ്ലാന്‍; ആറ് മില്യണോളം തൊഴിലാളികള്‍ക്ക് പ്രയോജനകരമാവുന്ന പദ്ധതി; രണ്ടാഴ്ച കൂടുമ്പോള്‍ 1500 ഡോളര്‍ വേയ്ജ് സബ്സിഡി
കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തില്‍ നിന്നും ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയെ കാത്ത് രക്ഷിക്കുന്നതിനും തൊഴിലുകളെ സംരക്ഷിക്കുന്നതിനുമായി ഓസ്‌ട്രേലിയന്‍ പാര്‍ലിമെന്റ് 130 ബില്യണ്‍ ഡോളറിന്റെ ജോബ്‌സ് റെസ്‌ക്യൂ പ്ലാന്‍ നടപ്പിലാക്കുന്നു. ബുധനാഴ്ച പാര്‍ലിമെന്റ് ഈ പ്ലാന്‍ പാസാക്കിയിട്ടുണ്ട്. ഈ പ്രോഗ്രാമിനെ ഫലപ്രദമായി ഉപയോഗിച്ച് രാജ്യത്തെ ഏതാണ്ട് ആറ് മില്യണോളം തൊഴിലാളികള്‍ക്ക് തൊഴിലില്‍ തുടരാന്‍ സാധിക്കുമെന്നാണ് ട്രഷററായ ജോഷ് ഫ്രൈഡെന്‍ബെര്‍ഗ് ഉറപ്പേകുന്നത്.

ലോകമെമ്പാടും, ഓസ്‌ട്രേലിയയിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് നിരവധി ബിസിസനുകള്‍ അടച്ച് പൂട്ടിയതിനെ തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയയില്‍ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ തുടങ്ങിയത് . ഈ പ്രതിസന്ധിയില്‍ രാജ്യത്തുള്ള മില്യണ്‍ കണക്കിന് പേരുടെ തൊഴിലുകളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ജോബ്‌സ് റെസ്‌ക്യൂ പ്ലാന്‍ ഓസ്‌ട്രേലിയ നടപ്പിലാക്കുന്നത്. പുതിയ പ്ലാന്‍ പ്രകാരം ഓരോ തൊഴിലാളിക്കും ഓരോ രണ്ടാഴ്ച കൂടുന്തോറും 1500 ഓസ്‌ട്രേലിയന്‍ ഡോളര്‍ വേയ്ജ് സബ്‌സിഡിയായി ഗവണ്‍മെന്റ് നല്‍കുന്നതായിരിക്കും.

കൊറോണ പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുന്ന ബിസിനസുകള്‍ക്ക് ഇതിലൂടെ തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ സാധിക്കും. കൊറോണ പ്രതിസന്ധിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്തുന്നതിനും അതിജീവിപ്പിക്കുന്നതിനും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കൈക്കൊണ്ട് വരുന്ന നിരവധി നീക്കങ്ങളിലൊന്ന് മാത്രമാണീ ജോബ്‌സ് റെസ്‌ക്യൂ പ്ലാന്‍. കൊറോണ പ്രതിസന്ധിയാല്‍ പൂട്ടിയിടാന്‍ നിര്‍ബന്ധിതമായ റസ്റ്റോറന്റുകള്‍, ക്ലബുകള്‍, കാസിനോകള്‍, സിനിമാ ഹാളുകള്‍ തുടങ്ങിയവ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഈ പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Other News in this category4malayalees Recommends