കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം തടഞ്ഞ് അമേരിക്ക; 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും പ്രാദേശികമായി നിര്‍മിക്കുമെന്നു കാനേഡിയന്‍ പ്രധാനമന്ത്രി; ട്രംപിന്റെ നടപടിക്ക് മറുപടി

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം തടഞ്ഞ് അമേരിക്ക; 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും പ്രാദേശികമായി നിര്‍മിക്കുമെന്നു കാനേഡിയന്‍ പ്രധാനമന്ത്രി; ട്രംപിന്റെ നടപടിക്ക് മറുപടി

കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞു. ഇതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുമെന്നു കാനഡ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.


അമേരിക്കയുമായി ചര്‍ച്ച നടത്തി വരികയാണെന്നും കയറ്റുമതി വിതരണം നടക്കുമെന്നാണു കരുതുന്നതെന്നും ട്രൂഡോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യത്തെ സജ്ജമാക്കേണ്ടതിനാലാണു പുതിയ തീരുമാനമെന്നും കാനഡ വ്യക്തമാക്കി. അമേരിക്കന്‍ നിര്‍മാണ യൂണിറ്റായ ത്രീഎം കമ്പനിയോട് കാനഡയിലേക്കും ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള എന്‍95 മാസ്‌കുകളുടെ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതോടെയാണു പ്രതിസന്ധി ഉടലെടുത്തത്

കാനഡയില്‍ നിന്നുള്ള 22 ഓളം പ്രാദേശിക നിര്‍മാണ യൂണിറ്റുകള്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ മുന്നോട്ടുവന്നതായും വെന്റിലേറ്റര്‍ നിര്‍മാണത്തിന്റെ കാര്യക്ഷമത ഉറപ്പാക്കാന്‍ നൊബേല്‍ ജേതാവ് ആര്‍തര്‍ ബി.മാക്‌ഡൊണാള്‍ഡിന്റെ സേവനം തേടിയതായും ട്രൂഡോ വ്യക്തമാക്കി. എന്‍95 മാസ്‌കുകള്‍ അടങ്ങുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തെ മറ്റു കമ്പനികളും വ്യാപകമായി നിര്‍മിക്കും.

Other News in this category



4malayalees Recommends