കാനഡയില്‍ കൊറോണ മരണങ്ങള്‍ 435ഉം മൊത്തം രോഗികളുടെ എണ്ണം 19,438 ഉം ആയി വര്‍ധിച്ചു; രാജ്യത്തെ എപിസെന്ററായ ക്യൂബെക്കില്‍ 3000ത്തിലധികം പേര്‍ മരിച്ചേക്കാം; സാസ്‌കറ്റ്ച്യൂവാനില്‍ ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേരെ കൊറോണ ബാധിക്കും

കാനഡയില്‍ കൊറോണ മരണങ്ങള്‍ 435ഉം മൊത്തം രോഗികളുടെ എണ്ണം 19,438 ഉം ആയി വര്‍ധിച്ചു; രാജ്യത്തെ എപിസെന്ററായ ക്യൂബെക്കില്‍  3000ത്തിലധികം പേര്‍ മരിച്ചേക്കാം; സാസ്‌കറ്റ്ച്യൂവാനില്‍ ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേരെ കൊറോണ ബാധിക്കും
കാനഡയില്‍ കൊറോണ മരണങ്ങള്‍ 435ഉം മൊത്തം രോഗികളുടെ എണ്ണം 19,438 ഉം ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് രോഗം ഭേദമായിരിക്കുന്നത് 4653 പേര്‍ക്കാണ്.ബുധനാഴ്ച മാത്രം രാജ്യത്ത് പുതുതായി 54 കൊറോണ മരണങ്ങളും 1393 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.മഹാമാരി രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കുണ്ടാക്കിയിരിക്കുന്ന തിരിച്ചടികളില്‍ നിന്നും കരകയറുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

വേയ്ജ് സബ്‌സിഡികള്‍ക്ക് ബിസിനസുകള്‍ പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത് പ്രകാരം കൊറോണ പ്രതിസന്ധി കാരണം തങ്ങളുടെ വരുമാനത്തില്‍ മാര്‍ച്ച് മാസത്തില്‍ 15 ശതമാനം കുറവ് നേരിടുന്ന ബിസിനസുകള്‍ക്കും ഇത്തരം സബ്‌സിഡികള്‍ക്കായി അപേക്ഷിക്കാമെന്നാണ് ട്രൂഡ്യൂ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 30 ശതമാനം വരുമാന ഇടിവുള്ള ബിസിനസുകള്‍ക്ക് മാത്രമേ ഇതിന് അര്‍ഹതയുണ്ടായിരുന്നുള്ളൂ.

അതിനിടെ കാനഡയിലെ കൊറോണ ബാധയുടെ എപിസെന്ററായി ക്യൂബെക്ക് തുടരുന്ന അപകടകരമായ അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ക്യൂബെക്കില്‍ ഏറ്റവും ചുരുങ്ങിയത് 3075 പേരെങ്കിലും കൊറോണ ബാധിച്ച് മരിക്കുമെന്നാണ് ഈ പ്രൊവിന്‍സിലെ ഹെല്‍ത്ത് ഒഫീഷ്യലുകള്‍ പ്രവചിച്ചിരിക്കുന്നത്. ഇതേ രീതിയിലാണ് വൈറസ് വ്യാപിക്കുന്നതെങ്കില്‍ സാസ്‌കറ്റ്ച്യൂവാനില്‍ ഏതാണ്ട് ഒന്നരലക്ഷത്തിലധികം പേരെ കൊറോണ ബാധിക്കുമെന്നാണ് അവിടുത്തെ ഹെല്‍ത്ത് അഥോറിറ്റി മുന്നറിയിപ്പേകുന്നത്.


Other News in this category



4malayalees Recommends