കാനഡയില്‍ കൊറോണ കാരണം മാര്‍ച്ചില്‍ ഒരു മില്യണിലധികം തൊഴിലുകള്‍ നഷ്ടപ്പെട്ടു; തൊഴില്ലായ്മനിരക്ക് 2.2 ശതമാനം വര്‍ധിച്ച് 7.8 ശതമാനത്തിലെത്തി; രാജ്യം കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പേകി ജസ്റ്റിന്‍ ട്ര്യൂഡ്യൂ

കാനഡയില്‍ കൊറോണ കാരണം മാര്‍ച്ചില്‍ ഒരു മില്യണിലധികം തൊഴിലുകള്‍ നഷ്ടപ്പെട്ടു;  തൊഴില്ലായ്മനിരക്ക് 2.2 ശതമാനം വര്‍ധിച്ച് 7.8 ശതമാനത്തിലെത്തി; രാജ്യം കൂടുതല്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പേകി ജസ്റ്റിന്‍ ട്ര്യൂഡ്യൂ
കാനഡയില്‍ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം മാര്‍ച്ചില്‍ മാത്രം രാജ്യംത്ത് ഒരു മില്യണിലധികം ജോലി നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.വ്യാഴാഴ്ചയാണ് ഫെഡറല്‍ സ്റ്റാറ്റിറ്റിക്‌സ് ഏജന്‍സി ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിലേക്ക് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.1976ല്‍ രാജ്യത്ത് ഇത് സംബന്ധിച്ച രേഖകള്‍ ആരംഭിച്ചത് മുതല്‍ക്കുള്ള കണക്ക് പരിശോധിച്ചാല്‍ ഒരൊറ്റ മാസം ഉണ്ടാകുന്ന ഏറ്റവും വലിയ തൊഴില്‍ നഷ്ടമാണിത്.

ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കാനഡയില്‍ 19,290കൊറോണ കേസുകളും 436 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യം ഇനിയും കടുത്ത സാഹചര്യങ്ങളെ നേരിടേണ്ടി വരുമെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്ര്യൂഡ്യൂ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് മുന്നറിയിപ്പേകിയിരിക്കുന്നത്. ആഗോളതലത്തില്‍ രൂക്ഷമാകുന്ന കൊറോണ കാരണം മറ്റ് നിരവധി രാജ്യങ്ങള്‍ ഇതിലും മോശമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് എല്ലാവരും ഓര്‍ക്കണമെന്നും വ്യാഴാഴ്ച നടത്തിയ കൊറോണ ബ്രീഫിംഗിനിടെ ട്രൂഡ്യൂ ഓര്‍മിപ്പിച്ചിരുന്നു.

സമ്മറോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ ചില മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് ട്ര്യൂഡ്യൂ വെളിപ്പെടുത്തിയത്. എന്നാല്‍ സമമറിലും രാജ്യത്തെ ചെറിയ തോതില്‍ കൊറോണ ബാധ നിലനില്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കാനഡയില്‍ 1,011,000 ജോലികള്‍ നഷ്ടപ്പെട്ടുവെന്നാണ് സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ 2.2 ശതമാനം വര്‍ധനവുണ്ടാവുകയും തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനത്തിലെത്തിയെന്നും സ്റ്റാറ്റിറ്റിക്‌സ കാനഡ വിശദീകരിക്കുന്നത്. എന്നാല്‍ രാജ്യത്തെ ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 5.6 ശതമാനമായിരുന്നു.

1997ന് ശേഷം രാജ്യത്തെ ഏറ്റവും താഴ്ന്ന തൊഴില്‍ നിരക്കാണിപ്പോഴുണ്ടായിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തെ ഓരോ പ്രൊവിന്‍സിലും തൊഴിലുകള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഒന്റാറിയോ, ആല്‍ബര്‍ട്ട്, ബ്രിട്ടീഷ് കൊളംബിയ, ക്യൂബെക്ക് എന്നി പ്രൊവിന്‍സുകളിലാണ് കടുത്ത രീതിയില്‍ തൊഴിലില്ലായ്മയുണ്ടായിരിക്കുന്നത്. ഈ ദുരവസ്ഥ പ്രതീക്ഷിച്ചതാണെന്നും ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ കടന്ന് പോകുന്നതെന്നാണ് കനേഡിയന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.


Other News in this category



4malayalees Recommends