യുഎസ് സേനയുടെ പ്രവര്‍ത്തനങ്ങളെ പോലും കൊറോണ മാറ്റിമറിയ്ക്കുന്നു; നിലവില്‍ സേനയുടെ ശ്രദ്ധ രാജ്യരക്ഷക്ക് പുറമെ കോവിഡ്-19 പ്രതിരോധത്തില്‍ മാത്രം; വിദേശത്തെ ട്രൂപ്പുകള്‍ മരവിപ്പിച്ചു; നിര്‍ണായക എക്‌സര്‍സൈസുകള്‍ നിര്‍ത്തി വച്ചു

യുഎസ് സേനയുടെ പ്രവര്‍ത്തനങ്ങളെ പോലും കൊറോണ മാറ്റിമറിയ്ക്കുന്നു; നിലവില്‍ സേനയുടെ ശ്രദ്ധ രാജ്യരക്ഷക്ക് പുറമെ കോവിഡ്-19 പ്രതിരോധത്തില്‍ മാത്രം; വിദേശത്തെ ട്രൂപ്പുകള്‍ മരവിപ്പിച്ചു; നിര്‍ണായക എക്‌സര്‍സൈസുകള്‍ നിര്‍ത്തി വച്ചു
യുഎസ് സേനയുടെ പ്രവര്‍ത്തനങ്ങളെ രാജ്യത്തെ കോവിഡ്-19 താണ്ഡവം കാര്യമായി ബാധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.കഴിഞ്ഞ ഒരു മാസത്തിലധികമായി യുഎസ് സേന രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും അതുമായി ബന്ധപ്പെട്ട നീക്കങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം രാജ്യരക്ഷാ പ്രവര്‍ത്തനങ്ങളിലും സേന നിതാന്ത ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. മേയ് ആദ്യത്തോടെ രാജ്യത്തെ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ച് സമ്പദ് വ്യവസ്ഥയെ തുറന്ന് കൊടുക്കാനാവുമെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും സൈന്യം ഇതില്‍ അത്ര പ്രതീക്ഷ പുലര്‍ത്താത്ത സമീപനമാണ് പുലര്‍ത്തുന്നത്.

സമ്മറില്‍ രോഗം രാജ്യത്ത് ഇനിയും മൂര്‍ധന്യത്തിലെത്തുമെന്ന ആശങ്കയില്‍ അതിനെ നേരിടുന്നതിനും രാജ്യത്തെ താങ്ങി നിര്‍ത്തുന്നതിനും സ്വയം തയ്യാറെടുക്കുകയാണ് സേന.വരും മാസങ്ങളിലൊന്നും വൈറസ് രാജ്യത്ത് നിന്നും വിട്ട് പോകാന്‍ സാധ്യത കാണുന്നില്ലെന്നും അതിനാല്‍ മാറിയ സാഹചര്യത്തിനനുസരിച്ച് മാറാനാണ് സേന തയ്യാറെടുക്കുന്നതെന്നും അതായത് കോവിഡ്-19 പരിതസ്ഥിതിക്ക് അനുസരിച്ച ്പ്രവര്‍ത്തിക്കുന്നതിന് സേന ഒരുങ്ങുകയാണെന്നുമാണ് ഡെപ്യൂട്ടി ഡിഫെന്‍സ് സെക്രട്ടറി ഡേവിഡ് നോര്‍ക്യുസ്റ്റ് പറയുന്നത്.

യുഎസിലെ കൊറോണ മരണങ്ങള്‍ 26,064 ആയി ഉയരുകയും രോഗബാധിതരുടെ എണ്ണം 614,246 ആവുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ണായകമായ പ്രതികരണവുമായി സേന രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ലോകത്തില്‍ ഏററവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ തന്നെയാണ് യുഎസ് തുടരുന്നത്. നിലവിലെ സാഹചര്യത്തില്‍ വിദേശങ്ങളിലുള്ള യുഎസ് സേനകളുടെ പ്രവര്‍ത്തനം മിക്കവാറും മരവിപ്പിച്ചിട്ടുണ്ട്.

പുതിയ അസൈന്‍മെന്റുകള്‍ക്കായി ട്രൂപ്പുകളെയും അവരുടെ കുടുംബങ്ങളെയും അയക്കുന്നത് നിര്‍ത്തിയിട്ടുണ്ട്. മിലിട്ടറി സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയോ അല്ലെങ്കില്‍ റിക്രൂട്ട് ട്രെയിനിംഗുകള്‍ നിയന്ത്രിതമാക്കുകയോ ചെയ്തിട്ടുണ്ട്. ഇതിന് പുറമെ സേനയുടെ പ്രധാനപ്പെട്ട എക്‌സര്‍സൈസുകള്‍ റദ്ദാക്കുകയും ഏറ്റവും സെന്‍സിറ്റീവായ യൂണിറ്റുകളെ ഐസൊലേഷനിലാക്കുകയോ ചെയ്തിട്ടുമുണ്ട്. പുതിയ സ്‌പേസ് ഫോഴ്‌സ് നടത്താന്‍ തീരുമാനിച്ചിരുന്ന സാറ്റലൈറ്റ് ലോഞ്ച് വൈകിപ്പിക്കുകയും ചെയ്തിരിക്കുന്നു.

Other News in this category



4malayalees Recommends