യുഎസില്‍ കൊറോണ മരണങ്ങള്‍ 28,580 ; രോഗികളുടെ എണ്ണം ആറരലക്ഷത്തിലേക്ക്; രാജ്യത്ത് രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ അവസാനിച്ചുവെന്ന് ട്രംപ്; കൊറോണക്കെതിരായ യുദ്ധത്തില്‍ വമ്പിച്ച പുരോഗതിയെന്ന് പ്രസിഡന്റ്

യുഎസില്‍ കൊറോണ മരണങ്ങള്‍ 28,580 ; രോഗികളുടെ എണ്ണം ആറരലക്ഷത്തിലേക്ക്; രാജ്യത്ത് രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ അവസാനിച്ചുവെന്ന് ട്രംപ്; കൊറോണക്കെതിരായ യുദ്ധത്തില്‍ വമ്പിച്ച പുരോഗതിയെന്ന് പ്രസിഡന്റ്
യുഎസില്‍ കൊറോണ മരണങ്ങള്‍ 28,580 ആയെന്നും മൊത്തം രോഗബാധിതരുടെ എണ്ണം 6,44,823 ആയെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് മൊത്തം 48,710 പേര്‍ക്കാണ് രോഗമുക്തിയുണ്ടായിരിക്കുന്നത്.11,586 മരണങ്ങളും 2,14,648 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ന്യൂജഴ്‌സിയില്‍ 3156 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 71,030 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 29,918 പേര്‍ രോഗികളായപ്പോള്‍ 1108 പേരാണ് മരിച്ചത്.

മിച്ചിഗനില്‍ 1921 പേര്‍ മരിക്കുകയും 28,059 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 889 പേര്‍ക്ക് കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ രോഗികളായത് 27,097 പേരാണ്. ഇത്തരത്തില് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളുണ്ടായതും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥ അമേരിക്കയില്‍ തുടരുകയാണ്. എന്നാല്‍ കൊറോണ ബാധയുടെ മൂര്‍ധന്യത്തില്‍ നിന്നും യുഎസ് രക്ഷപ്പെട്ട് വരുന്നുവെന്ന അവകാശവാദവുമായി അതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച രംഗത്തെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ കുറവ് കണ്ട് തുടങ്ങിയെന്നും ട്രംപ് എടുത്ത് കാട്ടുന്നു.സോഷ്യല്‍ ഡിസ്റ്റന്‍സിംഗുമായി ബന്ധപ്പെട്ട പുതിയ ഗൈഡ് ലൈനുകള്‍ക്ക് അന്തിമരൂപം നല്‍കുന്നതില്‍ ശക്തമായ നിലപാടുണ്ടെന്നും ട്രംപ് ഉറപ്പേകുന്നു.കൊറോണക്കെതിരായുള്ള ശക്തമായ യുദ്ധം തുടരുകയാണെന്നും രാജ്യമെമ്പാട് നിന്നും ലഭിക്കുന്ന കണക്കുകള്‍ പ്രകാരം നിലവില്‍ രാജ്യത്ത് കൊവിഡ്-19ന്റെ മൂര്‍ധന്യാവസ്ഥ ഇല്ലാതായെന്ന് സ്ഥിരീകരിക്കപ്പെട്ടുവെന്നും ട്രംപ് ആവര്‍ത്തിക്കുന്നു.

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ രാജ്യം ഇനിയും പുരോഗതികളുണ്ടാക്കി ആത്യന്തിക വിജയം നേടുമെന്നും ട്രംപ് പറയുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടത്തുന്ന ദൈനംദിനം ബ്രീഫിംഗിനിടെയാണ് ട്രംപ് ഇത്തരത്തില്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.രാജ്യത്തെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച് റീഓപ്പണ്‍ ചെയ്യുന്നതിന് സ്റ്റേറ്റുകള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ ശക്തമായ നിലപാടുണ്ടെന്നും ട്രംപ് ആവര്‍ത്തിക്കുന്നു.

Other News in this category



4malayalees Recommends