അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം; രാജ്യത്ത് ഏഴില്‍ ഒരാള്‍ തൊഴില്‍ നഷ്ടം അഭിമുഖീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതിസന്ധി കനക്കുമ്പോള്‍ രാജ്യമൊട്ടാകെയുള്ള ലോക്ഡൗണ്‍ ശാശ്വതമായ പരിഹാരമല്ലെന്ന് തുറന്നടിച്ച് ട്രംപ്

അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം; രാജ്യത്ത് ഏഴില്‍ ഒരാള്‍ തൊഴില്‍ നഷ്ടം അഭിമുഖീകരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; പ്രതിസന്ധി കനക്കുമ്പോള്‍ രാജ്യമൊട്ടാകെയുള്ള ലോക്ഡൗണ്‍ ശാശ്വതമായ പരിഹാരമല്ലെന്ന് തുറന്നടിച്ച് ട്രംപ്

അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6,54301 ആയി. 32186 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനിടയില്‍ ചില അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.


അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആഴ്ച 50 ലക്ഷത്തിലേറെ (5.2 മില്യണ്‍ ) പേരാണ് തൊഴിലില്ലായ്മാ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ നല്‍കിയത്. ഇക്കഴിഞ്ഞ നാലാഴ്ചകളിലെ കണക്കുകള്‍ കൂടി എടുക്കുമ്പോള്‍ 2 കോടിയിലധികം പേരാണ് (22 മില്യണ്‍) അമേരിക്കയില്‍ ആകെ തൊഴിലില്ലായ്മ വേതനങ്ങള്‍ക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ അമേരിക്കയില്‍ ഏഴില്‍ ഒരാള്‍ തൊഴില്‍ നഷ്ടം അഭിമുഖീകരിക്കുന്നു അല്‍ജസീര റിപ്പോര്‍ട്ട് ചെയ്യുന്നത്.

നമ്മുടെ യുദ്ധത്തില്‍ അടുത്തതായി മുന്നിലുള്ളത് അമേരിക്കയെ വീണ്ടും തുറക്കുകയെന്നതാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം രാജ്യമൊട്ടാകെയുള്ള ലോക്ഡൗണ്‍ ശാശ്വതമായ പരിഹാരമല്ലെന്നും ട്രംപ് പറഞ്ഞു. സ്റ്റേറ്റുകളുടെ നിയന്ത്രണങ്ങള്‍ ഒഴിവാക്കി സാമ്പത്തിക രംഗം തിരിച്ചു പിടിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വൈറ്റ് ഹൗസ് ഇറക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends