കോവിഡ് ബാധിച്ച് ദിനംപ്രതി ആളുകള്‍ മരിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് ട്രംപിന്റെ മകളും മരുമകനും; ഇവാന്‍കയും ഭര്‍ത്താവും യാത്ര ചെയ്തത് തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്ക്

കോവിഡ് ബാധിച്ച് ദിനംപ്രതി ആളുകള്‍ മരിക്കുന്നതിനിടെ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും മരുമകനും. ഇവാന്‍ക ട്രംപും ഭര്‍ത്താവ് ജരേഡ് കുഷ്‌നറുമാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് യാത്ര ചെയ്തത്. ജൂത വിശ്വാസപ്രകാരമുള്ള പെസഹാ ആചരിക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ലോക്ക് ഡൗണ്‍ ലംഘിച്ചത്. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഷിങ്ടണിലെ തങ്ങളുടെ വസതിയില്‍ നിന്ന് ട്രംപ് കുടുംബത്തിന്റെ ബെഡ്മിന്‍സ്റ്ററിലുള്ള ഗോള്‍ഫ് റിസോര്‍ട്ടിലേക്കാണ് ഇരുവരും യാത്രചെയ്തത്.

ഇരുവരും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ വാര്‍ത്ത അമേരിക്കന്‍ പത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് ആദ്യമായി പുറത്തുവിട്ടത്. സ്വന്തം വീട്ടിനുള്ളില്‍ കഴിയുന്നതിന് തുല്യമാണ് ഇരുവരും ബെഡ്മിന്‍സ്റ്ററില്‍ തങ്ങിയതെന്നും വാഷിങ്ടണില്‍ നിന്ന് ഇവിടെ വരെയുള്ള യാത്ര വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള യാത്രപോലെ കണ്ടാല്‍ മതിയെന്നുമാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്.

Other News in this category

4malayalees Recommends