യുഎസില്‍ കൊറോണ മരണങ്ങള്‍ 34,641; മൊത്തം രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്; രാജ്യത്ത് 22 മില്യണ്‍ പേര്‍ തൊഴില്‍രഹിതരായി; റെക്കോര്‍ഡ് തൊഴിലില്ലായ്മയുണ്ടായത് നാലാഴ്ചക്കിടെ; ഏഴിലൊന്ന് പേരും തൊഴില്‍രഹിതര്‍; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ മേയ് 15 വരെ നീട്ടും

യുഎസില്‍ കൊറോണ മരണങ്ങള്‍ 34,641; മൊത്തം രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്; രാജ്യത്ത് 22 മില്യണ്‍ പേര്‍ തൊഴില്‍രഹിതരായി; റെക്കോര്‍ഡ് തൊഴിലില്ലായ്മയുണ്ടായത് നാലാഴ്ചക്കിടെ;  ഏഴിലൊന്ന് പേരും തൊഴില്‍രഹിതര്‍; ന്യൂയോര്‍ക്ക് ലോക്ക്ഡൗണ്‍ മേയ് 15 വരെ നീട്ടും
യുഎസില്‍ കൊറോണ മരണങ്ങള്‍ 34,641 ആയെന്നും മൊത്തം രോഗബാധിതര്‍ 6,78,210 ആയെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. രാജ്യത്ത് വൈറസില്‍ നിന്നും മുക്തി നേടിയിരിക്കുന്നവര്‍ 57,844 പേരാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങളും രോഗികളുമുളള രാജ്യമെന്ന ചീത്തപ്പേരില്‍ നിന്നും യുഎസിന് മോചനം ലഭിച്ചില്ലെന്നതിന് പുറമെ കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാല്‍ രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം കഴിഞ്ഞ നാലാഴ്ചക്കിടെ 22 മില്യണ്‍ പേരുടെ വര്‍ധനവ് രേഖപ്പെടുത്തിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്.

യുഎസിലെ തൊഴിലില്ലായ്മയില്‍ ഇതൊരു റെക്കോര്‍ഡാണ്. രാജ്യത്തെ എഴിലൊന്ന് പേര്‍ക്കും തൊഴിലില്ലാതായിരിക്കുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.അതിനിടെ ന്യൂയോര്‍ക്കിലെ ഷട്ട്ഡൗണ്‍ ഓഡര്‍ര്‍ മേയ് 15 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് ഗവര്‍ണറായ ആന്‍ഡ്ര്യൂ കുവാമോ രംഗത്തെത്തിയിട്ടുണ്ട്. 16,106 കൊറോണ മരണങ്ങളും 1,26,198 പേര്‍ക്ക് രോഗബാധയുമുണ്ടായ ന്യൂയോര്‍ക്കിലാണ് യുഎസില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 നാശം വിതച്ചിരിക്കുന്നത്.ഇതിനാല്‍ ഇവിടെ മേയ് 15 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ കുവാമോ തീരുമാനമെടുത്തിരിക്കുന്നത് നിര്‍ണായകമാണെന്ന് വിലയിരുത്തലുണ്ട്.

രാജ്യത്ത് ഏറ്റവുമധികം കൊറോണ മരണങ്ങളും രോഗികളും ന്യൂയോര്‍ക്കിലാണുള്ളതെങ്കിലും നിലവില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട് വരുന്നുവെന്നും എന്നാല്‍ കുറച്ച് കൂടി സുരക്ഷിതമാകുന്നത് വരെ കാത്തിരിക്കാനായി മേയ് 15 വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്നുമാണ് കുവാമോ വ്യാഴാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. ഇവിടുത്തെ ഇന്‍ഫെക്ഷന്‍ നിരക്ക് ഇനിയും താഴോട്ട് പോകേണ്ടതുണ്ടെന്നാണ് ദിവസം തോറും നടത്തുന്ന കൊറോണ വൈറസ് ബ്രീഫിംഗിനിടെ കുവാമോ പറയുന്നത്. വ്യാഴാഴ്ച ഇവിടെ 606 പേര്‍ മാത്രമാണ് കോവിഡ്-19 ബാധിച്ച് മരിച്ചിരിക്കുന്നതെന്നും 10 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends