ട്രംപിന് ചോറിങ്ങും കൂറങ്ങെന്നുള്ള നിലപാട്....ഇന്ത്യയെ ഭീഷണിപ്പെടുത്തി കൊറോണ മരുന്ന് കരസ്ഥമാക്കിയ ചൂടാറും മുമ്പ് ട്രംപ് വക പാക്കിസ്ഥാന് കൊറോണ സഹായമായി എട്ട് മില്യണ്‍ ഡോളര്‍ ; യുഎസില്‍ 37,175 മരണവും ഏഴ് ലക്ഷം രോഗികളും

ട്രംപിന് ചോറിങ്ങും കൂറങ്ങെന്നുള്ള നിലപാട്....ഇന്ത്യയെ ഭീഷണിപ്പെടുത്തി കൊറോണ മരുന്ന് കരസ്ഥമാക്കിയ ചൂടാറും മുമ്പ് ട്രംപ് വക പാക്കിസ്ഥാന് കൊറോണ സഹായമായി എട്ട് മില്യണ്‍ ഡോളര്‍ ; യുഎസില്‍ 37,175 മരണവും ഏഴ് ലക്ഷം രോഗികളും
കൊറോണ രോഗികള്‍ക്ക് കൊടുക്കാനുള്ള മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയ ട്രംപ് അതിന്റെ ചൂടാറുന്നതിന് മുമ്പ് പാക്കിസ്ഥാന് കൊറോണ സഹായമായി എട്ട് മില്യണ്‍ ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ നടപടി ഇന്ത്യന്‍ സമൂഹത്തില്‍ കടുത്ത അസംതൃപ്തിക്ക് വഴിയൊരുക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തില്‍ സഹായിച്ചതിലെ അനൗചിത്യം നിരവധി പേര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചോറിങ്ങും കൂറങ്ങുമെന്നുള്ള നിലപാടാണ് ട്രംപിന് ഇക്കാര്യത്തിലുള്ളതെന്ന് ഇന്ത്യന്‍ പക്ഷത്തെ വിമര്‍ശകര്‍ ആരോപിക്കുന്നു.

ഏറ്റവും കൂടുതല്‍ കോവിഡ്-19 മരണങ്ങളും രോഗബാധിതരുമുള്ള രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും യുഎസിന് മോചനം ലഭിക്കുമെന്ന് തോന്നുന്നില്ലെന്നാണ് അവിടെ നിന്നുള്ള ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നത്. നാള്‍ക്ക് നാള്‍ രോഗവ്യാപനവും മരണവും വര്‍ധിക്കുന്നതിനാലാണീ ആശങ്ക ശക്തമായിരിക്കുന്നത്. യുഎസില്‍ 37,175 മരണവും ഏഴ് ലക്ഷം രോഗികളുമാണ് ഏറ്റവും പുതിയ കണക്ക് പ്രകാരമുള്ളത്.രാജ്യത്ത് രോഗമുക്തി നേടിയിരിക്കുന്നത് 63,510 പേരാണ്.17,131 മരണങ്ങളും 2,33,951 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.

ഇത്തരത്തില്‍ സ്വന്തം രാജ്യം കൊറോണ വൈറസ് ബാധയാലും മരണങ്ങളാലും വീര്‍പ്പ് മുട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധികളും തൊഴിലില്ലായ്മയും മരുന്ന് ക്ഷാമവും നേരിടുമ്പോള്‍ പാക്കിസ്ഥാന് കൊറോണയെ നേരിടുന്നതിനായി എട്ട് മില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം നല്‍കാന്‍ ട്രംപ് തയ്യാറായ നടപടി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ കടുത്ത അസംതൃപ്തിക്ക് വഴിയൊരുക്കിയെന്ന് സൂചനയുണ്ട്.

പാക്കിസ്ഥാനില്‍ ഏഴായിരം പേരെ കൊറോണ ബാധിക്കുകയും 130 പേര്‍ മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. കൊറോണയെന്ന മഹാവ്യാധിയോട് പൊരുതുന്നതിന് വാഷിംഗ്ടണ്‍ ഇസ്ലാമാബാദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഇസ്ലാമാബാദിലെ യുഎസ് എംബസി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎസ് അംബാസിഡര്‍ പാക്ക് സര്‍ക്കാരുമായി ഇതിനായുള്ള വിവിധ വഴികള്‍ ചര്‍ച്ച ചെയ്തിട്ടുമുണ്ട്.പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് നിശ്ചയിക്കുന്ന മുന്‍ഗണനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഇത്തരത്തില്‍ യുഎസില്‍ നിന്നും ലഭിക്കുന്ന തുക വിനിയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

യുഎസില്‍ ന്യൂജഴ്സിയില്‍ 3840 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 78,467 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്. മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 34,402 പേര്‍ രോഗികളായപ്പോള്‍ 1404 പേരാണ് മരിച്ചത്.മിച്ചിഗനില്‍ 2227 പേര്‍ മരിക്കുകയും 30,023 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 1057 പേര്‍ക്ക് കൊറോണ കാരണം ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ രോഗികളായത് 29,425 പേരാണ്.


Other News in this category



4malayalees Recommends