ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധി കാരണം ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മ; ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി വര്‍ധിച്ചു; കഴിഞ്ഞ മാസം മാത്രം ഏതാണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധി കാരണം ചരിത്രത്തിലെ ഏറ്റവും കടുത്ത തൊഴിലില്ലായ്മ; ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 6.2 ശതമാനമായി വര്‍ധിച്ചു; കഴിഞ്ഞ മാസം മാത്രം ഏതാണ്ട് അഞ്ച് ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു
കൊറോണ ഓസ്‌ട്രേലിയയിലെ തൊഴില്‍ വിപണിയെ ഇതുവരെയൊരു കാലത്തുമുണ്ടാവാത്ത വിധത്തില്‍ കടുത്ത രീതിയില്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാവാത്ത വിധത്തില്‍ തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പ്രകാരം മാര്‍ച്ചില്‍ 5.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ 6.2 ശതമാനമായിട്ടാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.

ലോക്ക്ഡൗണ്‍ എന്ത് പ്രത്യാഘാതമാണ് മാര്‍ച്ച് അവസാനവും ഏപ്രില്‍ ആദ്യവും ഉണ്ടാക്കിയിരിക്കുന്നതെന്ന് മനസിലാക്കുന്നതിനുള്ള ആദ്യത്തെ അണ്‍എംപ്ലോയ്‌മെന്റ് സര്‍വേയിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.തുടര്‍ന്ന് സര്‍വേകള്‍ നടത്തുമെന്നും അതിലൂടെ ഇതിലും ഗുരുതരമായ തൊഴിലില്ലായ്മ വെളിച്ചത്ത് വരുമെന്ന ആശങ്കയും ശക്തമാണ്. ഇക്കാലത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ 104,500 പേരുടെ വര്‍ധനവുണ്ടാവുകയും തൊഴില്‍ രഹിതരുടെ മൊത്തം എണ്ണം 823,300 പേരായി വര്‍ധിക്കുകയുമായിരുന്നു.

കൊറോണ പ്രതിസന്ധി കാരണം കഴിഞ്ഞ മാസം തൊഴില്‍ സേനയില്‍ നിന്നും വിട്ട് പോയിരിക്കുന്നവരുടെ മൊത്തം എണ്ണം 490,000 ആണ്. ഇവര്‍ ഇപ്പോഴും ജീവിക്കാനായി ഒരു തൊഴില്‍ തേടിക്കൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയിലുമാണ്. തൊഴിലില്ലായ്മ വര്‍ധിച്ചതിന് പുറമെ തൊഴിലാളികളുടെ പ്രവൃത്തി സമയത്തിലും കാര്യമായ ഇടിവുണ്ടാക്കാനും കൊറോണ പ്രതിസന്ധി വഴിയൊരുക്കിയിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends