ഓസ്‌ട്രേലിയയെ കൊറോണക്കിടെ വിറപ്പിക്കാന്‍ പക്ഷിപ്പനിയുമോ...??ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടയിന്‍സില്‍ പാരറ്റ് ഫീവര്‍ പടരുന്നു; കാട്ടുപക്ഷികളുമായും പക്ഷിക്കാഷ്ഠവുമായും സമ്പര്‍ക്കമുണ്ടാകരുതെന്ന കടുത്ത മുന്നറിയിപ്പ്; ന്യൂമോണിയ പോലുളള ലക്ഷണങ്ങള്‍

ഓസ്‌ട്രേലിയയെ കൊറോണക്കിടെ വിറപ്പിക്കാന്‍ പക്ഷിപ്പനിയുമോ...??ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടയിന്‍സില്‍ പാരറ്റ് ഫീവര്‍ പടരുന്നു; കാട്ടുപക്ഷികളുമായും പക്ഷിക്കാഷ്ഠവുമായും സമ്പര്‍ക്കമുണ്ടാകരുതെന്ന കടുത്ത മുന്നറിയിപ്പ്; ന്യൂമോണിയ പോലുളള ലക്ഷണങ്ങള്‍
കൊറോണക്കിടെ ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ പക്ഷിപ്പനിയുമെത്തുന്നുവോ...?ന്യൂ സൗത്ത് വെയില്‍സിലെ ബ്ലൂ മൗണ്ടയിന്‍സ് പ്രദേശത്ത് പക്ഷിപ്പനി അഥവാ പാരറ്റ് ഫീവര്‍ വ്യാപിക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായതിനെ തുടര്‍ന്നാണ് ആശങ്ക നിറഞ്ഞ ഈ ചോദ്യമുയര്‍ന്നിരിക്കുന്നത്. ഇവിടെ മൂന്ന് പേര്‍ക്ക് പാരറ്റ് ഫീവര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാട്ടുപക്ഷികളുമായി സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യമൊഴിവാക്കണമെന്ന് ആരോഗ്യ അധികൃതര്‍ ഇവിടുത്തുകാര്‍ക്ക് കടുത്ത നിര്‍ദേശമേയിട്ടുണ്ട്.

ബ്ലൂമൗണ്ടയിന്‍സ്, ലിത്ത്‌ഗോ, എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ദി നേപിയന്‍ ബ്ലൂ മൗണ്ടയിന്‍സ് ലോക്കല്‍ ഹെല്‍ത്ത് ഡിസ്ട്രിക്ട് ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. പാരറ്റ് ഫീവര്‍ അഥവാ പിസിറ്റകോസിസ് എന്ന അസുഖ ബാധിച്ച് നിരവധി പ്രദേശവാസികള്‍ ചികിത്സക്ക് വിധേയരായതിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. കാട്ടുപക്ഷികളുമായുളള സമ്പര്‍ക്കത്തിലൂടെയും പക്ഷിക്കാഷ്ടമടങ്ങിയ പൊടിയുമായും സമ്പര്‍ക്കമുണ്ടാകുന്നതിലൂടെ ഈ രോഗം പിടിപെടുമെന്നാണ് ഇവിടുത്തെ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തായ ബ്രാഡ്‌ലെ ഫോര്‍സ്മാന്‍ മുന്നറിയിപ്പേകുന്നത്.

ഈ അപകടകരമായ സാഹചര്യത്തില്‍ കാട്ടുപക്ഷികളെ പരിചരിക്കല്‍, അവയ്ക്ക് അടുത്തിടപഴകി ഭക്ഷണം നല്‍കല്‍ തുടങ്ങിയ പ്രവൃത്തികള്‍ തീര്‍ത്തും ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇവിടെ പുല്‍ത്തകിടി നിര്‍മിക്കുന്നവരും ഗാര്‍ഡനിംഗ് നിര്‍വഹിക്കുന്നവരും പക്ഷിക്കാഷ്ടവുമായി സമ്പര്‍ക്കമുണ്ടാകാതിരിക്കാന്‍ മാസ്‌കുകളും ഗ്ലൗസുകളും ധരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. സമ്പര്‍ക്കമുണ്ടായി അഞ്ച് മുതല്‍ 28 ദിവസം വരെയുള്ള സമയത്തിനിടെയാണ് ബാക്ടീരിയ കാരണമുള്ള ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്. ചെറിയ പനി മുതല്‍ വലിയ ന്യൂമോണിയ വരെ ഇതിലൂടെ ഉണ്ടാകാം. പ്രായമായവര്‍ക്ക് കൂടുതല്‍ രൂക്ഷമാകുന്ന ഈ രോഗത്തെ ആന്റിബയോട്ടിക്‌സുകള്‍ ഉപയോഗിച്ച് പിടിച്ച് കെട്ടാനാവും.

Other News in this category



4malayalees Recommends