ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് നിര്‍ണായക സഹായവും പിന്തുണയുമേകി എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ്; താല്‍ക്കാലിക താമസസ്ഥലത്തിന് ഫണ്ടും കോവിഡ്-19 ഹോട്ട്‌ലൈനിലൂടെ നിയമസഹായവും

ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് നിര്‍ണായക സഹായവും പിന്തുണയുമേകി എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റ്;  താല്‍ക്കാലിക താമസസ്ഥലത്തിന് ഫണ്ടും കോവിഡ്-19 ഹോട്ട്‌ലൈനിലൂടെ നിയമസഹായവും
ഓസ്‌ട്രേലിയയില്‍ കൊറോണ പ്രതിസന്ധിയില്‍ പെട്ട് പോയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക താമസസ്ഥത്തിനായി ഫണ്ട് നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് എന്‍എസ്ഡബ്ല്യൂ സര്‍ക്കാര്‍ രംഗത്തെത്തി. 20 മില്യണ്‍ ഡോളര്‍ പാക്കേജില്‍ അംഗീകൃത സ്റ്റുഡന്റ് അക്കൊമഡേഷന്‍ പ്രൊവൈഡര്‍ അല്ലെങ്കില്‍ ഹോം സ്‌റ്റേ പ്രൊവൈഡര്‍ എന്നിവയിലൂടെ താമസസൗകര്യമൊരുക്കുന്ന ഒരു താല്‍ക്കാലിക ഹൗസിംഗ് സ്‌കീം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ ലീഗല്‍ സര്‍വീസ് എന്‍എസ്ഡബ്ല്യൂവിലൂടെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ധിച്ച പിന്തുണ നല്‍കുമെന്നാണ് മിനിസ്റ്റര്‍ ഫോര്‍ സ്‌കില്‍സ് ആന്‍ഡ് ടെര്‍ടിയറി എഡ്യുക്കേഷനായ ജിയോഫ് ലീ പറയുന്നത്. കൂടാതെ എന്‍എസ്ഡബ്ല്യൂ ഗവണ്‍മെന്റിന്റെ കോവിഡ്-19 ഹോട്ട്‌ലൈനിലൂടെ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ഇന്റര്‍നാഷണല്‍ ലീഗല്‍ സര്‍വീസും പ്രദാനം ചെയ്യുമെന്നും മന്ത്രി ഉറപ്പേകുന്നു. മറ്റ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള സൗജന്യ ഉപദേശവും വിവരങ്ങളും ഈ സപ്പോര്‍ട്ട് സര്‍വീസില്‍ ഉള്‍പ്പെടുന്നു.

വാടകക്ക് താമസിക്കുന്നിടത്ത് നിന്നും ഇറക്കി വിടാതിരിക്കാനുളള മൊറട്ടോറിയ, മെഡിക്കല്‍, മെന്റല്‍ ഹെല്‍ത്ത്, ലീഗല്‍, എമര്‍ജന്‍സി സപ്പോര്‍ട്ട് എന്നിവയുമായി ബന്ധപ്പെട്ട എന്നീ മറ്റ് മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് സപ്പോര്‍ട്ട് സര്‍വീസിലൂടെ ലഭിക്കുമെന്നും ഗവണ്‍മെന്റ് വെളിപ്പെടുത്തുന്നു. ഇവിടുത്തെ സമൂഹങ്ങളുടെ അനിവാര്യമായ ഭാഗമാണ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എന്നും അതിനാല്‍ അവര്‍ക്ക് ഈ പ്രതിസന്ധിയില്‍ എല്ലാ വിധ പിന്തുണയുമേകുമെന്നും മിനിസ്റ്റര്‍ ലീ ഉറപ്പേകുന്നു.

Other News in this category



4malayalees Recommends