വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇനി ''കൊറോണ ഫ്രീ'' സ്റ്റേറ്റ്....!! ഇന്നലെ രാത്രി അവസാന രോഗിയും രോഗമുക്തനായി ആശുപത്രി വിട്ടു; കൊറോണ കാരണം മരവിപ്പിച്ചിരുന്ന ഇലക്ടീവ് സര്‍ജറികള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഇനി ''കൊറോണ ഫ്രീ'' സ്റ്റേറ്റ്....!! ഇന്നലെ രാത്രി അവസാന രോഗിയും രോഗമുക്തനായി ആശുപത്രി വിട്ടു;  കൊറോണ കാരണം മരവിപ്പിച്ചിരുന്ന ഇലക്ടീവ് സര്‍ജറികള്‍ അടുത്ത ആഴ്ച മുതല്‍ പുനരാരംഭിക്കും

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഒരൊറ്റ കൊറോണ വൈറസ് കേസുമില്ലാത്ത ആശ്വാസകരമായ അവസ്ഥയുണ്ടായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെ തുടര്‍ന്ന് സ്‌റ്റേറ്റില്‍ ഇലക്ടീവ് സര്‍ജറികള്‍ പുനരാരംഭിക്കാന്‍ പോകുകയാണ്. കഴിഞ്ഞ രാത്രിയില്‍ അവസാനത്തെ കൊറണ രോഗിയും അസുഖം മാറി ആശുപത്രി വിട്ടതോടെ സ്‌റ്റേറ്റിലെ ഹോസ്പിറ്റലുകളിലൊന്നിലും ഒരൊറ്റ കോവിഡ്19 രോഗിയും ഇല്ലാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.

ഏറ്റവും അവസാനത്തെ രോഗി ഇന്റന്‍സീവ് കെയറിലായിരുന്നുവെന്നും അയാളും രോഗം മാറി ഡിസ്ചാര്‍ജായി വീട്ടിലേക്ക് പോയതോടെ സ്‌റ്റേറ്റ് കോവിഡ് ഫ്രീ ആയിരിക്കുന്നുവെന്ന് സ്ഥിരീകരിച്ച് പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തിയിട്ടുണ്ട്.ഇതേ തുടര്‍ന്ന് സ്‌റ്റേറ്റിലെ ഹോസ്പിറ്റലുകളില്‍ കോവിഡ് രോഗികള്‍ ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. സ്റ്റേറ്റില്‍ 554 പേര്‍ക്കായിരുന്നു കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരന്നത്. നാളിതുവരെ സ്‌റ്റേറ്റില്‍ 63,300 കോവിഡ് 19 ടെസ്റ്റുകളായിരുന്നു നടത്തിയിരുന്നത്. ഇവയില്‍ 11300 എണ്ണം സ്‌റ്റേറ്റിലെ ഗ്രാമപ്രദേശങ്ങളിലായിരുന്നു നടത്തിയിരുന്നത്.

അടുത്ത തിങ്കളാഴ്ച മുതല്‍ സ്റ്റേറ്റില്‍ കൂടുതല്‍ ഇലക്ടീവ് സര്‍ജറികള്‍ നടത്തുമെന്നും സ്റ്റേറ്റ് ഗവണ്‍മെന്റ് വെളിപ്പെടുത്തുന്നു. കൊറോണ പ്രതിസന്ധി കാരണം സ്റ്റേറ്റില്‍ സര്‍ജറികള്‍ ആഴ്ചകളായി മരവിപ്പിച്ച് നിര്‍ത്തിയതായിരുന്നു. സാധാരണ നടത്താറുള്ള ഇലക്ടീവ് സര്‍ജറിയുടെ 50 ശതമാനം അടുത്ത ആഴ്ച നടത്താനൊരുങ്ങുന്നുവെന്നാണ് ഇന്നത്തെ നാഷണല്‍ കാബിനറ്റ് മീറ്റിംഗിന് ശേഷം മാക് ഗോവന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.


Other News in this category



4malayalees Recommends