യുഎസില്‍ ഇന്നലെ കൊറോണ മരണത്തിലും പ്രതിദിന രോഗികളിലും വര്‍ധനവ്; ഇന്നലെ 1491 പേര്‍ മരിച്ച് മൊത്തം മരണം 96,432 ആയി ഉയര്‍ന്നു; ഇന്നലെ പുതിയ 30,221 രോഗികളെ തിരിച്ചറിഞ്ഞപ്പോള്‍ മൊത്തം രോഗികള്‍ 1,623,260 ആയി പെരുകി

യുഎസില്‍ ഇന്നലെ കൊറോണ മരണത്തിലും പ്രതിദിന രോഗികളിലും വര്‍ധനവ്; ഇന്നലെ 1491 പേര്‍ മരിച്ച് മൊത്തം മരണം 96,432 ആയി ഉയര്‍ന്നു; ഇന്നലെ പുതിയ 30,221 രോഗികളെ തിരിച്ചറിഞ്ഞപ്പോള്‍ മൊത്തം രോഗികള്‍ 1,623,260 ആയി പെരുകി
യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണത്തില്‍ തൊട്ട് തലേ ദിവസത്തേക്കാള്‍ നേരിയ വര്‍ധനവുണ്ടായി മരണം 1491ല്‍ എത്തി. ബുധനാഴ്ചത്തെ മരണമായ 1,408മായി താരതമ്യപ്പെടുത്തുമ്പോള്‍ മരണം അല്‍പം വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ചത്തെ കൊറോണ മരണമായ 1,552ഉം ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ കുറവാണുണ്ടായിരിക്കുന്നത്.യുഎസില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ദിവസങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ പ്രതിദിന കൊറോണ മരണത്തില്‍ വന്‍ ഇടിവുണ്ടായി മരണം 957ലേക്ക് താഴ്ന്നത്.തുടര്‍ന്ന് തിങ്കളാഴ്ച രാജ്യത്തെ കൊറോണ മരണം 926 ആയിരുന്നു.

ഇന്നലെ സ്ഥിരീകരിച്ചിരിക്കുന്ന പുതിയ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് പ്രകാരം ഇന്നലെ തിരിച്ചറിഞ്ഞിരിക്കുന്നത് 30,221 രോഗികളാണ്. ബുധനാഴ്ച 22,456ഉം ചൊവ്വാഴ്ച 20,289 ഉം തിങ്കളാഴ്ച 18,829ല്‍ ഉം രോഗികളെ സ്ഥിരീകരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലെ ഇക്കാര്യത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നു. യുഎസിലെ മൊത്തം കൊറോണ മരണങ്ങള്‍ ഇതോടെ 96,432 യാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,623,260 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 382,944 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 28,758 മരണങ്ങളും 364,249 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്‌സിയില്‍ 10,747 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 152,096 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്‌സില്‍ കോവിഡ് ബാധിച്ച് 88,970 പേര്‍ രോഗികളായപ്പോള്‍ 6,066 പേരാണ് മരിച്ചത്.ഇല്ലിനോയ്‌സില്‍ കൊറോണ മരണങ്ങള്‍ 4,525 ഉം രോഗികളുടെ എണ്ണം 100,418 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 68,151 ഉം മരണം 4,822 ഉം ആണ്.മിച്ചിഗനില്‍ 5,060 പേര്‍ മരിക്കുകയും 53,009 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം പുറത്ത് വരുന്നുണ്ട്.


Other News in this category



4malayalees Recommends