ഓസ്‌ട്രേലിയയില്‍ വീട്ടുടമകള്‍ക്ക് 25,000 ഡോളര്‍ ഗ്രാന്റ്; ലക്ഷ്യം കൊറോണ പ്രതിസന്ധിയിലായ വീട് നിര്‍മാണ മേഖലയെ ത്വരിതപ്പെടുത്തി തൊഴിലുറപ്പാക്കല്‍; വര്‍ഷത്തില്‍ രണ്ട് ലക്ഷം ഡോളര്‍ വരുമാനമുള്ളവര്‍ക്ക് ലഭിക്കില്ല; വീട്ടുടകള്‍ ഒന്നരലക്ഷം ഡോളര്‍ മുടക്കണം

ഓസ്‌ട്രേലിയയില്‍ വീട്ടുടമകള്‍ക്ക് 25,000 ഡോളര്‍ ഗ്രാന്റ്; ലക്ഷ്യം കൊറോണ പ്രതിസന്ധിയിലായ വീട് നിര്‍മാണ മേഖലയെ ത്വരിതപ്പെടുത്തി തൊഴിലുറപ്പാക്കല്‍; വര്‍ഷത്തില്‍ രണ്ട് ലക്ഷം ഡോളര്‍ വരുമാനമുള്ളവര്‍ക്ക് ലഭിക്കില്ല; വീട്ടുടകള്‍ ഒന്നരലക്ഷം ഡോളര്‍ മുടക്കണം

ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വീട് നിര്‍മാണത്തിനും പുനരുദ്ധാരണത്തിനുമായി അര്‍ഹരായ വീട്ടുമടകള്‍ക്ക് 25,000 ഡോളര്‍ വീതം അനുവദിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. തകര്‍ച്ചയിലായ ഹൗസിംഗ് ഇന്റസ്ട്രിയെ ത്വരിതപ്പെടുത്തുന്നതിനാണ് ത്വരിതഗതിയിലുള്ള ഈ നീക്കം നടത്തുന്നത്. കണ്‍സ്ട്രക്ഷന്‍ സെക്ടറിലെ ഡിമാന്റ് വര്‍ധിപ്പിക്കുന്നതിനും ബില്‍ഡര്‍മാര്‍ക്ക് തൊഴിലുറപ്പിക്കുന്നതിനും വേണ്ടിയാണീ സത്വര നീക്കം നടത്തുന്നത്.


കോവിഡ് കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച കാരണം രാജ്യത്തെ നിര്‍മാണ മേഖലയില്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കൂടുതല്‍ പരിതാപകരമായ അവസ്ഥകളാണുണ്ടാകാന്‍ പോകുന്നതെന്ന് ഇന്റസ്ട്രി ബോഡികള്‍ വരച്ച് കാട്ടിയതിനെ തുടര്‍ന്നാണ് മേഖലയെ കൈപിടിച്ച് കയറ്റുന്നതിനുള്ള ഈ വക നീക്കങ്ങള്‍ ഗവണ്‍മെന്റ് ത്വരിതപ്പെടുത്താനൊരുങ്ങുന്നത്.കൊറോണ പ്രതിസന്ധി കാരണം നിരവധി ബില്‍ഡിംഗ് പ്രൊജക്ടുകളായിരുന്നു അനിശ്ചിതത്വത്തിലായിരുന്നത്.

തല്‍ഫലമായി കൊറോണ മരണ ഭീഷണി മുഴക്കുന്നതിനിടയിലും ആയിരക്കണക്കിന് നിര്‍മാണ തൊഴിലാളികള്‍ക്ക ്‌ജോലി നഷ്ടപ്പെട്ടിരുന്നു. നിര്‍മാണ മേഖലയിലെ പുതിയ പ്രൊജക്ടുകള്‍ ഇപ്പോഴത്തെ സമയത്തിനും ഈ വര്‍ഷം അവസാനത്തിനുമിടയില്‍ ത്വരിതപ്പെടുത്തുന്നതിനായിട്ടാണ് ഓണര്‍ ഒക്യുപേര്‍സിന് അതായത് വീട്ടുടമകള്‍ തന്നെ താമസിക്കുന്ന വീടുകള്‍ നിര്‍മിക്കുന്നതിനും അവിടങ്ങളില്‍ ചില പ്രത്യേക നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതിനുമായി അര്‍ഹരായ വീട്ടുടമകള്‍ക്ക് 25,000 ഡോളര്‍ വീതം ഗ്രാന്റായി നല്‍കാനൊരുങ്ങുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ വീടുകളുടെ വ്യാപകമായ പുനരുദ്ധാരണത്തിന് ഈ ഗ്രാന്റ് നല്‍കുന്നതായിരിക്കില്ല. ഹോം ബില്‍ഡര്‍ എന്ന പേരിലുള്ള ഈ ഗവണ്‍മെന്റ് പ്രോഗ്രാമിന് അര്‍ഹത നേടുന്നതിനായി വീട്ടുടമകള്‍ തങ്ങളുടെ വീടിന് മേല്‍ ചുരുങ്ങിയത് ഒന്നരലക്ഷം ഡോളര്‍ ഇത്തരം പ്രവര്‍ത്തികള്‍ക്കായി തങ്ങളുടെ കീശയില്‍ നിന്നുമെടുത്ത് മുടക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.വര്‍ഷത്തില്‍ രണ്ട് ലക്ഷത്തിലധികം വരുമാനമുള്ള ദമ്പതികള്‍ക്ക് ഈ ഗ്രാന്റുകള്‍ നല്‍കുന്നതല്ല. വ്യക്തികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒറ്റക്ക് 1,25,000 ഡോളര്‍ വരുമാനം വര്‍ഷത്തിലുണ്ടെങ്കിലും ഇത്തരം ഗ്രാന്റുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല.

Other News in this category



4malayalees Recommends