ഓസ്‌ട്രേലിയയിലെ പുതിയ കായിക തലസ്ഥാനമായി നോര്‍ത്തേണ്ട ടെറിട്ടെറി; ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇവിടെ കായിക മത്സരങ്ങള്‍ പുനരാരംഭിച്ചു; 700 ല്‍ അധികം സ്‌പോര്‍ട്ടിംഗ് ഓര്‍ഗനൈസേഷനുകള്‍ കളികള്‍ പുനരാംഭിക്കാനൊരുങ്ങുന്നു

ഓസ്‌ട്രേലിയയിലെ പുതിയ കായിക തലസ്ഥാനമായി നോര്‍ത്തേണ്ട ടെറിട്ടെറി; ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഇവിടെ കായിക മത്സരങ്ങള്‍ പുനരാരംഭിച്ചു; 700 ല്‍ അധികം സ്‌പോര്‍ട്ടിംഗ് ഓര്‍ഗനൈസേഷനുകള്‍ കളികള്‍ പുനരാംഭിക്കാനൊരുങ്ങുന്നു
ഓസ്‌ട്രേലിയയിലെ പുതിയ കായിക തലസ്ഥാനം അഥവാ സ്‌പോര്‍ട്ടിംഗ് കാപിറ്റല്‍ ആയി നോര്‍ത്തേണ്‍ ടെറിട്ടെറി മാറിക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ടെറിട്ടെറിയില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടം ആരംഭിച്ചതിനെ തുടര്‍ന്ന് കായിക മത്സരങ്ങള്‍ തിരിച്ച് വരാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണിത്.നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ ടോപ് എന്‍ഡ് ബാസ്‌കറ്റ്ബാളറായ റെയ്മണ്ട് ആര്‍ജെ ജാറെറ്റ് ഇതില്‍ ഏറെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വെല്ലുവിളി ഉണ്ടാക്കിയ മാനസിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സ്‌പോര്‍ട്ടിംഗ് മത്സരം ഏറെ ആശ്വാസം പകരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.കളികള്‍ ആരംഭിക്കുന്നതിനായി നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ 700ല്‍ അധികം സ്‌പോര്‍ട്ടിംഗ് ഓര്‍ഗൈനസേഷനുകള്‍ കളികള്‍ പുനരാരംഭിക്കുന്നതിനായി കൊറോണ വൈറസ് സുരക്ഷാ ചെക്ക്‌ലിസ്റ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ഗവണ്‍മെന്റ് പറയുന്നത്.

ടെറിട്ടെറിയില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഗെയിമിംഗ് വെന്യൂകള്‍ തുറന്നതിന് പുറമെ എല്ലാ ബ്യൂട്ടി സര്‍വീസുകളും സിനിമാസ്, നൈറ്റ് ക്ലബുകള്‍ തുടങ്ങിവയെയും പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണിന് ശേഷം സ്‌പോര്‍ട്ടിംഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് അനുവാദം നല്‍കിയിരിക്കുന്ന ആദ്യ ഇടമാണ് നോര്‍ത്തേണ്‍ ടെറിട്ടെറിയെന്നാണ് ഇവിടുത്തെ ചീഫ് മിനിസ്റ്റര്‍ മൈക്കല്‍ ഗണ്ണര്‍ അവകാശപ്പെടുന്നു.

Other News in this category



4malayalees Recommends